സാരിയിൽ അതിസുന്ദരിയായി രാകുൽ പ്രീത് സിങ്, എന്തൊരഴകാണെന്ന് ആരാധകർ
![rakul-preet2 rakul-preet2](https://img-mm.manoramaonline.com/content/dam/mm/mo/style/style-factor/images/2024/4/20/rakul-preet2.jpg?w=1120&h=583)
Mail This Article
×
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുൽ പ്രീത് സിങ്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുമുണ്ട് രാകുൽ. നടിയുടെ പുത്തൻ ലുക്കാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായാണ് താരം എത്തിയത്.
പിങ്ക് ഷെയ്ഡിലുള്ള സിംപിൾ സാരിയാണ് രാകുൽ സ്റ്റൈൽ ചെയ്തത്. വൈറ്റ് നിറത്തിലുള്ള സ്ലീവ്‍ലെസ് ബ്ലൗസ് സെറ്റ് ചെയ്തു. സിൽവർ ആക്സസറീസാണ് തിരഞ്ഞെടുത്തത്. ലോങ് കമ്മലും വളകളും മോതിരങ്ങളും താരത്തിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകി.
![rakul-preet rakul-preet](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
‘സിംപിളിസിറ്റിയുടെ ഭംഗി’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. അനാവില എന്ന ബ്രാൻഡിന്റേതാണ് സാരി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തുന്നത്. അഴക് ദേവത, എന്തൊരഴകാണ് എന്നെല്ലാം ആരാധകർ കുറിക്കുന്നുണ്ട്.
![rakul-preet1 rakul-preet1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
English Summary:
Rakul Preet Singh Dazzles in Elegant Saree
![rakul-preet2 rakul-preet2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.