‘ബെൽറ്റിന് 35000 രൂപയോ ? 150ന് കിട്ടിയേനെ’; മകളുടെ ഷോപ്പിങ്ങിൽ പകച്ച് അമ്മ: വിഡിയോ വൈറൽ

mother-says-daughter-gucci-belt-looks-like-school-belt
SHARE

മകള്‍ വാങ്ങിയ ബെൽറ്റ് കണ്ട് പകച്ചു പോയ അമ്മയുടെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെൽറ്റാണ് മകൾ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ഇത് സ്കൂൾ ബെൽറ്റ് പോലെ ഇരിക്കുന്നുവെന്നു പറഞ്ഞാണ് അമ്മ തന്റെ അമ്പരപ്പ് പങ്കുവച്ചത്. ചാബി ഗുപ്ത എന്ന യുവതിയാണ് അമ്മ അനിത ഗുപ്തയ്ക്ക് ഒപ്പമുള്ള ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ചാബി തന്റെ പുതിയ ബെൽറ്റ് അമ്മയെ കാണിച്ചു. ചുവപ്പും പച്ചയും നിങ്ങളിലുള്ള ഗൂച്ചിയുടെ ലോഗോയുള്ള ഈ ബെൽറ്റ് പെട്ടിയിൽ നിന്നും എടുത്ത് നോക്കി ഇത് ഡൽഹി പബ്ലിക് സ്കൂളിന്റെ ബെൽറ്റല്ലേ ? എത്രയായി എന്നായിരുന്നു അമ്മയുടെ ചോദ്യം. 35,000 എന്ന് ചാബി മറുപടി നൽകി. ഇതോടെ അമ്മ അമ്പരന്നു. ‘ഈ ബെൽറ്റിന് 35000 രൂപയോ ? എന്താണിതിന് ഇത്ര പ്രത്യേകത ? ഇതിലെന്താണ് GG എന്നെഴുതിയിരിക്കുന്നത് ? ഇത് നിനക്ക് 150 രൂപയ്ക്ക് മറ്റെവിടെ നിന്നെങ്കിലും കിട്ടുമായിരുന്നു. നിനക്കാകെ അറിയുക പണം പാഴാക്കാനാണ്’ എന്നിങ്ങനെ പോകുന്നു അമ്മയുടെ സംഭാഷണം. ഇതുകേട്ട് ചാബി ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. 

വിഡിയോ പെട്ടെന്നു തന്നെ സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ നേടി. ഇതു തന്നെയാണ് തന്റെ വീട്ടിലെ അനുഭവവമെന്നും വിഡിയോ കണ്ടിട്ട് ചിരിനിർത്താനാകുന്നില്ലെന്നുമാണ് കമന്റുകൾ. 

English Summary : mom says daughter's Rs 35k Gucci belt looks like a school belt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA