ADVERTISEMENT

മലയാളികളുടെ പ്രിയ താരദമ്പതികളാണ് നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും. നവംബർ 1ന് ആയിരുന്നു ഇവരുടെ വിവാഹം. ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് റബേക്ക.

സിഗ്നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വിഡിയോ ആണിത്. ഓണത്തിന് എക്സ്ചേഞ്ച് ഓഫർ ഉള്ളതു പോലെ ക്രിസ്മസിന് ഇല്ലേ എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. അറിയില്ലെന്നു മറുപടി നൽകിയ റബേക്ക് എന്ത് എക്സ്ചേഞ്ച് ചെയ്യാനാണെന്ന് തിരിച്ചു ചോദിക്കുന്നു. നല്ല ഓഫർ കിട്ടുകയാണെങ്കിൽ നിന്നെ എക്സ്ചേഞ്ച് ചെയ്ത് എടുക്കാമെന്നു കരുതിയിട്ടാണ് എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. സിഗ്നൽ വന്നെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും ക്രിസ്മസിന് അറക്കാൻ കൊടുക്കാനും റബേക്ക പറയുന്നതാണു വിഡിയോയിലുള്ളത്. 

‘ചതിച്ചതാ എന്നെ ചതിച്ചതാ’ വിഡിയോ പങ്കുവച്ച് റബേക്ക കുറിച്ചു. ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും രസകരമായ കമന്റുകൾ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com