'ചേച്ചിയുടെ കണ്ണുകളായി അനുജത്തി'....വിവാഹദിനത്തിലെ വിഡിയോ വൈറൽ

HIGHLIGHTS
  • സഹോദരിയുടെ കൈകൾ ചേർത്തു പിടിച്ച് നൃത്തം ചെയ്തു
bride-dances-with-visually-impaired-sister
Image Credits: Instagram/kp.fitstyle
SHARE

സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയുമാഘോഷമാണ് വിവാഹം. ഏറെ പ്രിയപ്പെട്ട ദിനം പ്രിയമുള്ളവരോടൊപ്പം ആഘോഷിക്കുമ്പോഴാണ് അത് നിറപ്പകിട്ടാർന്നതാകുന്നത്. കരിഷ്മ പട്ടേൽ എന്ന യുവതി തന്റെ വിവാഹദിനത്തിൽ പങ്കുവച്ച വിഡിയോ സന്തോഷവും ഒപ്പം നൊമ്പരവുമാവുകയാണ്. കണ്ണ് കാണാൻ സാധിക്കാത്ത സ്വന്തം സഹോദരിക്കൊപ്പം സംഗീത് പരിപാടിയിൽ നൃത്തം ചെയ്യുന്ന വിഡിയോയാണ് കരിഷ്മ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

സഹോദരിയെ വേദിയിലേക്കെത്തിച്ചതിന് ശേഷം കൈകൾ ചേർത്ത് പിടിച്ചാണ് കരിഷ്മ നൃത്തം ചെയ്യുന്നത്. അവരുടെ രണ്ട് കസിൻസും നൃത്തത്തിനൊപ്പം ചേരുന്നുണ്ട്. സഹോദര സ്നേഹം ഇങ്ങനെയായിരിക്കണമെന്നും ഇങ്ങനെയൊരു അനുജത്തി ഉണ്ടെങ്കിൽ കണ്ണെന്തിന് എന്നുമെല്ലാം സഹോദരിമാരുടെ സ്നേഹത്തെക്കുറിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

നൃത്തത്തിനിടയിൽ ഞാൻ അവളോട് സംസാരിക്കുന്നുണ്ട്. എന്നെ വിട്ടുപിരിയണമെന്ന സങ്കടത്തിലായിരുന്നു ദിവസങ്ങളായി അവൾ. അവളെന്റെ ചേച്ചിയാണെങ്കിലും ഞങ്ങൾ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. വളരെ സുന്ദരമായൊരു നിമിഷമാണിത്. നൃത്തത്തിൽ മാത്രമല്ല, എന്റെ സഹോദരി നല്ല ഗായികയുമാണ് – വിഡിയോ പങ്കുവെച്ച് കരിഷ്മ കുറിച്ചു. 

Content Summary : Bride dances with visually impaired sister, video viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS