ADVERTISEMENT

നടി ദേവിക നമ്പ്യാരുടെ വളക്കാപ്പിന്റെ വിഡിയോ പങ്കുവച്ച് ഭർത്താവും സംഗീത സംവിധായകനുമായ വിജയ് മാധവ്. ദേവികയുടെ സഹോദരി പൂജ്യയാണ് വളക്കാപ്പ് ചടങ്ങ് നടത്തിയത്. 9 ഭക്ഷണ സാധനങ്ങളാണ് പൂജ്യ ഒരുക്കിയത്. 10 മിനിറ്റു കൊണ്ട് ചടങ്ങുകൾ തീർന്നു.

 

''വളക്കാപ്പ് ഇത്രേയുള്ളൂ. അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞു ആഗ്രഹം സാധിച്ചു. ഞങ്ങൾ ഹോസ്പിറ്റൽ പോയി ചെക്കപ്പ് കഴിഞ്ഞു തിരിച്ചു വന്ന സമയം കൊണ്ട്, പൂജ്യ ചേച്ചി ഉണ്ടാക്കിയ ഒമ്പതു തരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ്. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു'' - വിജയ് വിഡിയോയ്ക്കൊപ്പം കുറിച്ചു. 

 

ഒൻപതാം മാസത്തിലായിരിക്കും എന്റെ വളക്കാപ്പെന്ന് മനസ്സിലുണ്ടായിരുന്നു. അതു ചേച്ചി വന്ന് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും ദേവിക പറയുന്നു. ദേവികയുടേത് ഭയങ്കര ആഗ്രഹമായിരുന്നെന്നും ഹൈദരബാദിൽ നിന്നു വരേണ്ടി വന്നെന്നുവെന്നാണ് പൂജ്യ പറയുന്നത്. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. 

 

നേരത്തെ ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിജയ് പങ്കുവച്ചിരുന്നു. സെറ്റു സരിയും ഇളം പച്ച ബ്ലൗസുമായിരുന്നു ദേവികയുടെ വേഷം. മെറ്റേണറ്റി ഷൂട്ടിനിടെ പാട്ടുപാടുന്ന വിഡിയോയും വിജയ് പങ്കുവച്ചിരുന്നു. ഗർഭകാലവിശേഷങ്ങൾ ഉൾപ്പെടെ പങ്കുവച്ച് യുട്യൂബിൽ സജീവമാണ് താരദമ്പതികൾ. രണ്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഇവരുടെ ചാനിലുണ്ട്.

 

 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും തിളങ്ങി. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീതസംവിധാനരംഗത്ത് സജീവമായി.

 

Content Summary: Seriel artist Devika and husband celebrate valakappu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com