പ്രാങ്ക് അത്രക്കങ്ങട്ട് പിടിച്ചില്ല, അർമാൻ മാലിക്കിനെ 'ഉപേക്ഷിച്ച് ' ഭാര്യമാർ
Mail This Article
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മൂന്നാമതൊരു ഭാര്യയുമായി വീട്ടിലെത്തി അർമാൻ ഭാര്യമാരെ പറ്റിച്ചത്. വീണ്ടും കല്യാണം കഴിച്ചെന്ന് പറഞ്ഞ് മൂന്നാം ഭാര്യയുമായെത്തിയപ്പോൾ ആദ്യം ഭാര്യമാർ വഴക്കിടുകയായിരുന്നു. പിന്നീടാണ് അത് പ്രാങ്ക് വിഡിയോ ആണെന്ന് ഭാര്യമാരോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ അർമാന്റെ പുതിയ വിഡിയോ വൈറലാവുകയാണ്. ഇതിൽ പണി കിട്ടിയത് ഭാര്യമാർക്കല്ല, അർമാനാണ്.
മൂന്നാമതും കല്യാണം കഴിച്ചെന്ന് പറഞ്ഞ് വീട്ടിലെത്തിയ അർമാനോട് ദേഷ്യപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിൽ നിന്ന് ഭാര്യമാർ ഇറങ്ങി പോകുന്നതാണ് വിഡിയോ. അർമാന് വേണ്ടി ഒരു കത്തും എഴുതിവച്ച് മകനെ വീട്ടിൽ നിർത്തിയാണ് രണ്ടുപേരും ഇറങ്ങിപ്പോയത്. വീട്ടിൽ തിരിച്ചെത്തിയ അർമാൻ ഭാര്യമാരെ അന്വേഷിച്ച് പുറത്ത് പോകുന്നതും ഭാര്യമാരുമായി വീട്ടിലെത്തുന്നതും വിഡിയോയിലുണ്ട്. എന്നാൽ വഴിയിലുടനീളം അർമാനോട് ദേഷ്യപ്പെടുന്ന പായലും കൃതികയും വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് ഇത് പ്രാങ്ക് വിഡിയോ ആണെന്ന് വെളിപ്പെടുത്തുന്നത്.
ഭാര്യമാരെ പറ്റിച്ചതിന് അർമാന് കിട്ടിയ 'പണി' പ്രേക്ഷകർക്കും നന്നേ ഇഷ്ടപ്പെട്ട മട്ടാണ്. പായലും കൃതികയും ചേർന്ന് നല്ല അസ്സൽ പണിയാണ് അർമാന് നൽകിയെന്നാണ് കമന്റുകൾ. അർമാന്റെ ഭാര്യമാരുടെ അഭിനയത്തെ ഒരുപാട് പേർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
Content Summary: Armaan Malik wives leave youtuber after his prank video