‘പ്രൊപ്പോസൽ സീൻ കൂടി പ്രതീക്ഷിച്ചു’, പിറന്നാൾ ദിനത്തിൽ കാമുകിക്ക് സൂപ്പർ സർപ്രൈസുമായി കാമുകൻ; വിഡിയോ വൈറൽ

man-surprises-girlfriend-at-new-yorks-times-square
Image Credits: Instagram/tales_by_lekha
SHARE

സർപ്രൈസുകൾ ഇഷ്ടമില്ലാത്തവരായി ലോകത്ത് ആരും തന്നെയുണ്ടാവില്ല. ഏറ്റവും ഇഷ്ടമുള്ളയാൾ സ്വന്തം പിറന്നാൾ ദിനത്തിൽ ഒരസ്സൽ സർപ്രൈസ് തന്നാൽ സന്തോഷം ഇരട്ടിയാകും. അത്തരത്തിൽ ന്യൂയോർക്കിലെ ടൈം സ്വകയറിൽ വെച്ച് നൽകിയ ഒരു സർപ്രൈസ് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ലേഖ എന്ന പെൺകുട്ടിയാണ് തന്റെ ആൺസുഹൃത്ത് നൽകിയ സർപ്രൈസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ടൈം സ്വകയറിൽ ബിൽ ബോർഡിന് മുന്നൽ നിന്ന് ഫോട്ടോയെടുക്കുകയാണ് ലേഖയും ആകാശും. പെട്ടെന്ന് വലിയ ബിൽബോർഡിൽ ലേഖയുടെ ചിത്രങ്ങൾ വരുന്നു. ഒപ്പം ‘ഹാപ്പി ബർത്ത്ഡേ മൈ ലൗ’ എന്ന എഴുത്തും. കാമുകന്റെ സർപ്രൈസിൽ ഞെട്ടിനിൽക്കുന്ന ലേഖയെയും വിഡിയോയിൽ കാണാം. ‌

Read More: ‘നേക്കഡ് വസ്ത്രമണിഞ്ഞ്’ പൊതുവേദിയിൽ ഉർഫി ജാവേദ്, വിമർശനവുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ‘ഒരു പ്രൊപ്പോസൽ സീൻ കൂടി ഞങ്ങൾ പ്രതീക്ഷിച്ചു’ എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. വിഡിയോയ്ക്ക് കമന്റായി എങ്ങനെ ടൈം സ്വകയറിലെ ബിൽബോർഡിൽ വിഡിയോ നൽകാം എന്നതിനെ പറ്റിയും ലേഖ കുറിച്ചിട്ടുണ്ട്.

Content Summary: Man surprises girlfriend at New York's Times Square

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS