സ്കൂട്ടറിലിരുന്നു കുളിച്ച് യുവാവും യുവതിയും, വിഡിയോ വൈറൽ, നടപടിയെടുത്ത് പൊലീസ്

video-of-couple-bathing-while-riding-scooter
Image Credits: Twitter/ItsAamAadmi
SHARE

റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കുളിക്കുന്ന ഒരു യുവതിയുടെയും യുവാവിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ളതാണ് വിഡിയോ. യൂട്യബർ ആകാശ് ശുക്ലയും സുഹൃത്തുമാണ് വിഡിയോയിലുള്ളത്. 

ഉല്ലാസ്നഗറിലെ ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് ഇരുവരും കുളിക്കാൻ തുടങ്ങിയത്. യുവാവാണ് സ്കൂട്ടർ ഓടിക്കുന്നത്. പിന്നിലിരിക്കുന്ന യുവതി കൈവശം കരുതിയ ബക്കറ്റില്‍ നിന്ന് വെള്ളമെടുത്ത് തന്റെ തലയിലും യുവാവിന്റെ തലയിലും ഒഴിക്കുന്നു. സ്കൂട്ടർ സിഗ്നലിൽ നിന്നെടുത്തതിന് ശേഷവും ഇവർ ഇത് തുടർന്നു. മറ്റ് വാഹനങ്ങളിലുള്ളവർ ഇവരെ കണ്ട് ചിരിക്കുന്നതും വിഡിയോയിലുണ്ട്. 

പൊതു റോഡിലാണ് നടന്നതെന്നും വീണ്ടും ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാൻ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താനെ സിറ്റി പൊലീസിനെയും മഹാരാഷ്ട്ര ‍ഡിജിപിയെയും ടാഗ് ചെയ്തിട്ടുമുണ്ട്. 

Read More: ‘അതെ ബാഗ് കാലിയായിരുന്നു’, ട്രോളുകൾക്ക് മറുപടിയുമായി ആലിയ ഭട്ട്

പൊതു റോഡിൽ കുളിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ യൂട്യൂബർ ആകാശ് ശുക്ല വിശദീകരണവുമായെത്തി. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിന് മുംബൈ പൊലീസിനോട് മാപ്പ് പറയുന്നെന്നും നിയമം ലംഘിച്ചതിന് പിഴ അടയ്ക്കുമെന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചു. 

Content Summary: Video of Couple Bathing While Riding Scooter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS