ഒറ്റയിരിപ്പിന് 7 ബോട്ടിൽ മദ്യം കുടിച്ചു, ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

social-media-influencer-dies-after-gulping-7-bottles-of-liquor
Representative image. Photo Credit: MaximFesenko/istockphoto.com
SHARE

സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ചില ആളുകൾ. എന്നാൽ ഒരു ചലഞ്ച് മരണത്തിലേക്ക് നയിച്ചാലോ? അത്തരത്തിലൊരു സംഭവമാണ് ചൈനയിൽ നടന്നത്. എത്ര മദ്യം തുടർച്ചയായി കഴിക്കാം എന്ന ചലഞ്ചാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാൻക്വിയാംഗിന്റെ (34) മരണത്തിന് കാരണമായത്. 

മെയ് 16നാണ് സൻക്വിയാംഗ് ചലഞ്ച് തുടങ്ങിയത്. തുടർച്ചയായി 7 ബോട്ടിൽ ചൈനീസ് വോഡ്കയാണ് ലൈവായി കഴിച്ചത്. എന്നാൽ മദ്യം കുടിച്ച് ഏകദേശം 12 മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൈനീസ് സോഷ്യൽ മീഡിയ ആപ്പിലായിരുന്നു സാൻക്വിയോയുടെ ചലഞ്ച്. ചലഞ്ചിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും പരാജയപ്പെടുന്നവർക്ക് ശിക്ഷകളും ആപ്പിൽ പതിവാണ്.

ഇതിന് മുമ്പും മദ്യപാനം സംബന്ധിച്ച പോസ്റ്റുകൾ സാൻക്വിയോ പങ്ക് വെക്കാറുണ്ടായിരുന്നു. ഇതിന് പലതവണ ഇയാളെ ആപ്പിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിഞ്ഞില്ലെന്നും വീട്ടുകാർ കാണുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്നും സൻക്വിയാംഗിന്റെ സുഹൃത്ത് ചൈനീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്തായാലും സംഭവം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ചലഞ്ചുകൾ തടയാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.  

Content Summary: Social media influencer dies after gulping 7 bottles of liquor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS