‘ഭാര്യ തോൽക്കുന്നത് കാണാൻ കഴിയില്ല’, സൗന്ദര്യ മത്സര വേദിയിലെത്തി കിരീടം എറിഞ്ഞുടച്ച് ഭർത്താവ്

man-breaks-beauty-pageant-winner-crown-as-wife-places-second
Image Credits: Twitter/brunoguzzo
SHARE

ലോകത്തിന്റെ പല ഭാഗങ്ങളിലായി പല സൗന്ദര്യ മത്സരങ്ങള്‍ നടക്കാറുണ്ട്. ജയം ഉറപ്പിച്ചാലും പലരും അവസാന നിമിഷം രണ്ടാം സ്ഥാനത്തേക്കൊക്കെ പിൻതള്ളപ്പെട്ടു പോകാറുണ്ട്. എന്നാൽ സ്വന്തം ഭാര്യ റാംപിൽ ചുവടുവച്ച് രണ്ടാം സ്ഥാനം ലഭിച്ചത് ഭർത്താവിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലോ? അത്തരത്തിലൊരു സംഭവമാണ് ബ്രസീലിൽ നടന്നത്. ഇവിടെ ഭാര്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയതിന് വേദിയിൽ കയറി വന്ന് കിരീടം തന്നെ എറിഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് ഭർത്താവ്. 

ബ്രസീലിലെ ഒരു എൽജിബിടിക്യൂ+ സൗന്ദര്യ മത്സരമാണ് വേദി. ഫലപ്രഖ്യാപനത്തിനായി പരസ്പരം കൈ ചേർത്ത് പിടിക്കുന്ന മത്സരാർഥികളാണ് വിഡിയോയില്‍. കുറച്ചു സമയത്തിന് ശേഷം ഫലം പ്രഖ്യാപിക്കുന്നു. കിരീടവുമായി വിജയിയുടെ നേരെ നീങ്ങുമ്പോഴാണ് വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സഹ മത്സരാർഥിയുടെ ഭർത്താവ് വേദിയിലേക്ക് ഓടി വന്ന് കിരീടം പിടിച്ചു വാങ്ങി നിലത്തെറിയുന്നു. ദേഷ്യം തീരാത്ത ഇദ്ദേഹം വീണ്ടും കിരീടം എറിയുന്നതും വിഡിയോയിൽ കാണാം. വേദിയില്‍ നിന്ന് ബലം പ്രയോഗിച്ച് ഇദ്ദേഹം ഭാര്യയെ കൊണ്ടുപോകുന്നതും സുരക്ഷാ ജീവനക്കാർ ഇദ്ദേഹത്തെ മാറ്റുന്നതും വിഡിയോയിൽ വ്യക്തം.

Read More: മിസ് വേൾഡ് കിരീടവുമായി നിലത്തിരുന്ന് ഭക്ഷണം കഴിച്ച ഐശ്വര്യ റായ്, വൈറലായി ചിത്രങ്ങൾ

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. മറ്റു സ്ത്രീകളേക്കാൾ സ്വന്തം ഭാര്യയെ സുന്ദരിയായി കാണുന്ന ഭർത്താവാണിതെന്നും ഭാര്യ തോൽക്കുന്നത് അദ്ദേഹത്തിന് കാണാൻ കഴിയില്ലെന്നുമാണ് പലരുടെയും കമന്റുകൾ. 

Content Summary: Man Breaks Beauty Pageant Winner's Crown As Wife Places Second

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS