‘വിവാഹത്തിന് മുമ്പ് ഒരു പാമ്പ് പിടുത്തമായാലോ’? വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്

viral-pre-wedding-photoshoot-with-snake
Image Credits: Twitter
SHARE

സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് പുത്തൻ കാലത്ത് ഡിമാന്റ് ഏറെയാണ്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാമെന്നാണ് എല്ലാവരുടെയും ചിന്ത. ഔട്ട് ഓഫ് ബോക്സ് ചിന്തിച്ചാലേ ഇനി കാര്യമുള്ളു എന്നതാണ് വസ്തുത. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നതും അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ്. ഒരു പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ട്. 

viral-pre-wedding-photoshoot-with-snake1

പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ടെന്ന് കരുതി കയ്യിൽ പാമ്പിനെ പിടിച്ചൊന്നുമല്ല ഫോട്ടോ വ്യത്യസ്തമാക്കിയത്. മുറ്റത്ത് പാമ്പിനെ കണ്ട് ഭയന്ന് പാമ്പ് പിടിക്കാനൊരാളെ വിളിക്കുന്ന യുവതി. പെട്ടെന്ന് സ്കൂട്ടറിൽ എത്തി പാമ്പിനെ പിടിച്ച് പെട്ടിയിലാക്കുന്ന യുവാവ്. പാമ്പ് പിടിത്തത്തിന് ശേഷം നന്ദി പറഞ്ഞ് പിരിഞ്ഞ ഇരുവരും ഫോൺ വഴി വീണ്ടും സംസാരിക്കുന്നു. ഇഷ്ടപ്പെടുന്നു. പിന്നെ രണ്ടുപേരും ഒന്നിക്കുന്നു. ചുരുക്കത്തിൽ പാമ്പ് ഒന്നിപ്പിച്ച രണ്ടുപേരുടെ കഥ. 

viral-pre-wedding-photoshoot-with-snake2

വിവേക് എന്നയാളാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ഇത് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് എന്ന് കരുതിയില്ലെന്നും അതി മനോഹരമായിട്ടുണ്ടെന്നും നിരവധി പേർ കമന്റ് ചെയ്തു. വിവാഹിതരാകാൻ പോകുന്നവരുടെ പേരും മറ്റ് വിവരങ്ങളും ഫോട്ടോയിൽ നൽകിയിട്ടില്ല. 

viral-pre-wedding-photoshoot-with-snake3
viral-pre-wedding-photoshoot-with-snake4
viral-pre-wedding-photoshoot-with-snake5
viral-pre-wedding-photoshoot-with-snake6
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS