‘ഇവർ കേരളത്തിൽ വച്ച് വിവാഹിതരായി, എന്നെയും ക്ഷണിച്ചിട്ടുണ്ട്’; വൈറലായി ഗെയിം ഓഫ് ത്രോൺസ് കഥാപാത്രങ്ങളുടെ വിവാഹചിത്രം

ai-artist-imagines-gots-daenerys-targaryen-and-jon-snows-indian-wedding-in-kerala
Image Credits: Instagram/withgokul
SHARE

'ഗെയിം ഓഫ് ത്രോൺസ്' എന്ന ഹിറ്റ് ഷോയിലെ പ്രിയപ്പെട്ടവരാണ് ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആദ്യ കാഴ്ചയിൽ ഇവർ കേരളത്തിൽ വന്ന് കല്യാണം കഴിച്ചോ എന്ന് തോന്നിപ്പോകുന്ന ചിത്രങ്ങൾ. പക്ഷേ, സംഗതി അതല്ല, വൈറലാകുന്നത് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രങ്ങളുടെ എഐ ചിത്രങ്ങളാണ്. 

ഗോകുൽ പിള്ള എന്ന ആർടിസ്റ്റാണ് ചിത്രങ്ങൾക്കു പിന്നിൽ. പരമ്പരാഗത വേഷമണിഞ്ഞുള്ള നാലു ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതി മനോഹരമായ ആഭരണങ്ങളും ലഹങ്കയും അണിഞ്ഞാണ് ചിത്രത്തിൽ ഡെയ്നറി ടാർഗേറിയനെത്തിയത്. കുർത്തയും പൈജാമയുമാണ് ജോൺ സ്നോ ധരിച്ചത്. കിറ്റ് ഹാരിംഗ്ടണും എമിലിയ ക്ലാർക്കുമാണ് സീരിസിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

ai-artist-imagines-gots-daenerys-targaryen-and-jon-snows-indian-wedding-in-kerala1
Image Credits: Instagram/withgokul

വിത്ത് ഗോകുൽ എന്ന് സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. ‘ഇവർ കേരളത്തിൽ വച്ച് വിവാഹിതരായി, വിശ്വസിക്കണം. എന്നെ ക്ഷണിച്ചിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തുന്നത്.

Content Summary: AI artist imagines GOT's Daenerys Targaryen and Jon Snows Indian wedding in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS