ADVERTISEMENT

പൊലീസുകാരുടെ പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കിട്ടിയ സമയം യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു പൊലീസുകാരന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. 

Read More: വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വരന് അപകടം, വിവാഹ വേദിയിൽ ആംബുലൻസ്, ഈറനണിഞ്ഞ് അതിഥികൾ

കുന്നംകുളം സ്റ്റേഷനിലെ സിഐ, മഹേഷാണ് ക്രിക്കറ്റ് കളിക്കുന്നത്. പൊലീസ് യൂണിഫോമിലാണ് മഹേഷിന്റെ ക്രിക്കറ്റ് കളി. കേരള പൊലീസിന്റെ ഔദ്യോഗിക പേജിലാണ് ക്രിക്കറ്റുകളി ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ മൊബൈൽ സ്‌ക്രീനുകളിലല്ല, മൈതാനങ്ങളിലാണ് നമ്മുടെ കുട്ടികൾ കളിച്ചുവളരേണ്ടത്..ലഹരിയോടല്ല, ജീവിതത്തോടാണ് അവർക്ക് ആസക്തി തോന്നേണ്ടത് ...ഡ്യൂട്ടിക്കിടെ കണ്ട കൂട്ടുകാർക്കൊപ്പം’ എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്.

‘പിള്ളേരെ കളിയിലേക്ക് കൊണ്ടു വന്നാൽ വേറെ ഒരു പരിപാടിക്കും അവർ പോകില്ലെ’ എന്നു മഹേഷ് പറയുന്നത് വിഡിയോയിൽ കേൾക്കാം. എന്തായാലും വിഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണെത്തുന്നത്. പൊലീസ് പങ്കുവച്ചത് നല്ല സന്ദേശാണെന്നും ബിഗ് സല്യൂട്ട് എന്നെല്ലാമാണ് കമന്റുകൾ. മഹേഷിന്റെ ക്രിക്കറ്റ് കളിയെയും പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com