‘ജയിലില്‍ അല്ല, ദുബായിലാണ്; വന്നിട്ട് കാണാം’: മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി ഷിയാസ് കരീം

shiyas-kareem-video
ഷിയാസ് കരിം പങ്കുവച്ച വിഡിയോയിൽ നിന്നും.
SHARE

തനിക്കെതിരായ പീഡനപരാതിയിൽ മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി നടനും ഫാഷൻ മോഡലുമായ ഷിയാസ് കരീം. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നുവെന്ന് ഷിയാസ് ആരോപിച്ചു. താന്‍ ജയിലിലല്ല ദുബായിലാണെന്നും അധികം വൈകാതെ നാട്ടിലെത്തുമെന്നും അതിനു ശേഷം എല്ലാവരെയും കാണാമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറയുന്നു. മാധ്യമങ്ങൾക്കെതിരെ അശ്ലീല ഭാഷയിലാണ് ഷിയാസ് പ്രതികരിച്ചത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ കാസർകോട് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിരുന്നു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി, നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.

Content Highlight: Shiyas kareem | Media | News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS