ADVERTISEMENT

മകന്‍ ആകാശ് അംബാനിയുടെ ആദ്യ വിവാഹക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ഭാര്യ നിതാ അംബാനിയ്ക്കും ഇളയ മകന്‍ ആനന്ദിനുമൊപ്പമാണ് മുകേഷ് അംബാനി ക്ഷേത്രത്തിലെത്തിയത്. 

തിങ്കള്‍ ഉച്ചതിരിഞ്ഞ് ക്ഷേത്രത്തിലെത്തിയ അംബാനികുടുംബം പ്രാര്‍ഥനകള്‍ക്കുശേഷം ക്ഷണക്കത്ത് സമർപ്പിച്ചു. മാർച്ച് 9നാണ് ആകാശ് അംബാനിയുടെ വിവാഹം. റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. ധീരുഭായ് അംബാനി ഇന്റർനാഷനല്‍ സ്കൂളില്‍ ഒന്നിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. ഫെബ്രുവരി 23 മുതൽ 25 വരെ സ്വിറ്റ്സർ‍ലൻഡിലെ സെന്റ് മോർട്ടിസിലാണ് ആകാശിന്റെ ബാച്ചിലര്‍ പാർട്ടി. 

മകൾ ഇഷയുടെ വിവാഹ ക്ഷണക്കത്തും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ  മുേകഷ് അംബാനി നേരിട്ടെത്തി സമര്‍പ്പിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം വിലവരുന്നതായിരുന്നു ഇഷയുടെ വിവാഹക്ഷണക്കത്ത്. 2018 ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയുടെ വിവാഹം. ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണ് ഇഷയുടെ ഭർത്താവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com