ADVERTISEMENT

കുറ്റം ചെയ്താൽ ശിക്ഷ കിട്ടും. പിഴയോ തടവോ വധശിക്ഷയോ വരെ കിട്ടാം. എന്നാല്‍ ഇവിടെ ശിക്ഷ ആ ജീവനാന്ത ദാമ്പത്യമാണ്. ഇത് ഏതെങ്കിലും വിദേശരാജ്യത്തെ ശിക്ഷാരീതിയൊന്നുമല്ല, നമ്മുടെ കൊച്ചു കേരളത്തിലാണ് സംഭവം. കുറ്റപത്രത്തിന്റെ രൂപത്തിൽ അച്ചടിച്ച വിവാഹം ക്ഷണക്കത്താണു ശ്രദ്ധേയമാകുന്നത്.

തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശികളായ അക്ഷയ്കുമാറിന്റെയും ആതിരയുടെയും വിവാഹക്ഷണക്കത്ത് കണ്ടാല്‍ അദ്ഭുതപ്പെടുമെന്നു തീര്‍ച്ചയാണ്. ഒരു കുറ്റപത്രം മോഡലിൽ ഒരുക്കിയ കിടിലൻ ക്ഷണക്കത്തില്‍ കുറ്റവും ശിക്ഷയും നടപടികളുമുണ്ട്.

ഇവർ ചെയ്ത കുറ്റം എന്നതാണെന്നു കേട്ടാല്‍ ചിരി വരും? ഹൃദയം കവർച്ച. ഇതിനു ശിക്ഷയായാണ് ആജീവനാന്ത ദാമ്പത്യം വിധിച്ചത്. 2019 മാർച്ച് 17 ഞായർ 10.30 നും 11.30 നും ഇടയിൽ രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തിൽ വച്ചാണു ശിക്ഷ നടപ്പിലാക്കുന്നത്.

ഇങ്ങനെ വേദിയും സമയവും സൽകാര വിവരങ്ങളും ഈ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ആശയവുമായി എത്തിയ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com