ADVERTISEMENT

മുംബൈയിലെ പൊലീസുകാർക്ക് സർപ്രൈസ് സമ്മാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മകൻ ആകാശിന്റെ വിവാഹം പ്രമാണിച്ചു മധുരപലഹാരങ്ങൾ നിറച്ച 50,000 പെട്ടികളാണു പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്.

മുംബൈയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും മധുപലഹാരങ്ങള്‍ എത്തിയെന്നു ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘‘പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മധുരപലഹാരങ്ങൾ നിറച്ച ഒരു പെട്ടി ലഭിച്ചു. അന്വേഷിച്ചപ്പോൾ മകന്റെ വിവാഹത്തിനോട് അനുബന്ധിച്ച് അംബാനി കുടുംബം സമ്മാനിച്ചതാണെന്ന് അറിയാൻ കഴിഞ്ഞു’’– പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യേഗസ്ഥൻ പിടിഐയോടു പറഞ്ഞു.

‘‘ആകാശും ശ്ലോകയും വിവാഹിതരാകുന്ന ഈ സന്തോഷകരമായ അവസരത്തിൽ നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളും അഭ്യർഥിക്കുന്നു’’ എന്ന കുറിപ്പിനൊപ്പം നിത അംബാനി മുകേഷ് അംബാനി, മക്കളായ ഇഷ, അനന്ദ്, മരുമകൻ ആനന്ദ് എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

akash-ambani-JPG

മാർച്ച് 9 ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലാണ് ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com