വരനു താലി അണിയിച്ചു യുവതികൾ; വേറിട്ട കല്യാണം കർണാടകയിൽ

brides-tying-mangalsutras-to-grooms-karnataka-wedding
SHARE

വധുവിനെ വരൻ താലി ചാർത്തുന്ന ചടങ്ങാണു വിവാഹം. ഇതോടെ ഇവര്‍ ഭാര്യാഭർത്താക്കന്മാരാകുന്നു. പാരമ്പര്യമായി നിലനിൽക്കുന്ന ഈ ആചാരം മാറ്റിയെഴുതിയിരിക്കുകയാണു കർണാടകയിലെ രണ്ടു ദമ്പതികൾ. വരനെ താലി അണിയിച്ചാണ് ഇവർ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചത്.

കർണാടകയിലെ വിജയപുര ജില്ലയിലാണ് ഈ വിവാഹങ്ങള്‍ നടന്നത്. ഇതിൽ അമിത്–പ്രിയ ദമ്പതികൾ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. പ്രഭുരാജും  അങ്കിതയുമാണു വിവാഹിതരായ മറ്റു ദമ്പതികൾ. വരന്മാരായ പ്രഭുരാജിന്റെയും അമിത്തിന്റെയും പിതാക്കന്മാർ സഹോദരങ്ങളാണ്.

വധൂവരന്മാര്‍ വ്യത്യസ്ത ജാതിയിപ്പെട്ടവരാണ്. ശുഭ മുഹൂർത്തം നോക്കാതെയായിരുന്നു ചടങ്ങുകൾ. സ്ത്രീ–പുരുഷ തുല്യതയിൽ വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു ചടങ്ങിന് ഇവർ തയാറായത്. കന്യാദാനം എന്ന ചടങ്ങും ഒഴിവാക്കിയായിരുന്നു വിവാഹം. സ്ത്രീധനത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള സന്ദേശമായാണ് ഇവർ തങ്ങളുടെ വിവാഹത്തെ കാണുന്നത്.

MORE IN WEDDING
SHOW MORE
FROM ONMANORAMA