ADVERTISEMENT

ലോകപ്രശസ്ത പോൺതാരം മിയ ഖലീഫയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വീഡിഷുകാരനായ കാമുകന്‍ റോബർട്ട് സാന്‍‍ഡ് ബർഗാണു വിവാഹാഭ്യർഥന നടത്തിയത്. മിയ വിവാഹത്തിനു സമ്മതിച്ചതായി റോബർട്ട് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. മിയ ഖലീഫ ഇതു സ്ഥിരീകരിക്കുകയും ചെയ്തു. ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി മോതിരം അണിയിച്ചത്.

Mia-Khalifa-2-JPG

‘‘ഞങ്ങൾ ചിക്കാഗോയിൽ പോയി. ഹോട്ടൽ സ്മിത്തില്‍ നിന്നു നല്ലൊരു അത്താഴം കഴിച്ചു. അതിനുശേഷം വിവാഹാഭ്യർഥന നടത്തി. അവൾ സമ്മതിച്ചു.’’–  ഇവരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോബർട്ട് കുറിച്ചു. ഭക്ഷണം സൂക്ഷിക്കുന്ന പാത്രത്തിലാണു മോതിരം ഒളിച്ചുവച്ചത്. മിയ സമ്മതിച്ചതോടെ മോതിരം അണിയിച്ചു. മനോഹരമായ അന്തരീക്ഷമൊരുക്കിയ ഹോട്ടൽ അധികൃതർക്കും റോബർട്ട് നന്ദി അറിയിച്ചു. 

റോബർട്ടിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണു മിയ ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടിയാണെന്നും വിവാഹാഭ്യർഥന അപ്രതീക്ഷിതമായിരുന്നു എന്നും താരം കുറിച്ചു. റോബർ‌ട്ട് ഒരു ഷെഫ് ആണ്. പോൺ സിനിമാ അഭിനയത്തിൽ നിന്നു വിരമിച്ച മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി ചെയ്യുന്നു. താരത്തിന്റെ വിവാഹനിശ്ചയ വാർത്ത പുറത്തുവന്നതോടെ ആശംസകളുമായി ആരാധകരെത്തി. ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആശംസാ പ്രവാഹമാണ്.

മിയ ഖലീഫയും കാമുകൻ റോബർട്ടും, റോബർട്ട് അണിയിച്ച മോതിരം ഇന്‍സൈറ്റില്‍
മിയ ഖലീഫയും കാമുകൻ റോബർട്ടും, റോബർട്ട് അണിയിച്ച മോതിരം ഇന്‍സൈറ്റില്‍

2011 ലായിരുന്നു മിയാ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ മുന്നു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. 2016ൽ‌ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത്.

പോൺ സിനിമാ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായാണു മിയാ ഖലീഫ അറിയപ്പെടുന്നത്. ഭീകരരുടെ വധഭീഷണി ലഭിച്ചതിനെത്തുടർന്ന് താരം അഭിനയം അവസാനിപ്പിക്കുകയായിരുന്നു. കരിയര്‍ തനിക്കു മടുത്തിരുന്നില്ലെന്നും എന്നാൽ ഭീഷണി തുടർന്നപ്പോൾ സഹിക്കെട്ട് അഭിനയം നിർത്തിയതാണെന്നും മിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 26 വയസ്സുകാരിയായ മിയ ലബനീസ് വംശജയാണ്. അഭിനയത്തിനു വിരാമമിട്ടെങ്കിലും താരത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com