മരുമകൾക്ക് നിത അംബാനിയുടെ സമ്മാനം വജ്ര നെക്‌ലേസ്; വില 300 കോടി!

nita-ambani-gifts-daughter-in-law-shloka-mehta-300-crore-necklace
SHARE

ആഡംബരത്തിന്റെ കൊടുമുടിയിലായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹം. ആഘോഷപരിപാടികളും താരസാന്നിധ്യവും കൊണ്ടു ശ്രദ്ധേയമായ വിവാഹത്തിനു വേദിയായത് മുംബൈയിലെ ബാന്ദ്രയിലുള്ള ജിയോ വേൾഡ് സെന്ററാണ്. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾക്കുശേഷം മാർച്ച് 9നായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്.

ചടങ്ങുകളും ആഘോഷപരിപാടികളും അവസാനിച്ചെങ്കിലും വീണ്ടും വാർത്തകളിൽ നിറയുകയാണ് അംബാനി കല്യാണം. നിത അംബാനി മരുമകൾക്കു സമ്മാനമായി നൽകിയത് വജ്ര നെക്‌ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമൺസ് ഈറ’ മാഗസിനാണു റിപ്പോർട്ട് ചെയ്തത്.

akash-shloka-wedding

പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വർണ നെക്‌ലേസ് കുടംബത്തിലെ മൂത്തമരുമകൾക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാൽ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നൽകണമെന്നു നിത തീരുമാനിക്കുകയായിരുന്നു. 

akash-shloka-wedding-1

വജ്രം കൊണ്ടുള്ള നെക്‌ലേസ് നിർമിക്കാൻ ലോകപ്രശസ്ത ആഭരണ നിർമാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്‌‍ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്‌ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ആഡംബര ബംഗ്ലാവാണ് നവദമ്പതികൾക്കു സമ്മാനിച്ചത്.

Ambani Wedding

ആകാശും ശ്ലോകയും ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തിയത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. ജിയോ കമ്യൂണിക്കേഷന്റെ ചുമതലയാണ് ആകാശിന്.

MORE IN WEDDING
SHOW MORE
FROM ONMANORAMA