ADVERTISEMENT

സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ വീട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ ഒളിച്ചോടാനായിരിക്കും പലരും തീരുമാനിക്കുക. ചിലർ പ്രണയം അവസാനിപ്പിച്ച് വീട്ടുകാരുടെ ഇഷ്ടപ്രകാരമുള്ള വിവാഹത്തിനു തയാറാകും. എന്നാൽ നിരാഹാര സമരവും ധർണയും നടത്തി പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കി കയ്യടി നേടുകയാണ് ഒരു യുവാവ്. പശ്ചിമബംഗാളിലെ ദുഗ്പുരിലാണു പ്രണയം വിപ്ലവമാണെന്നു തെളിയിച്ച ഈ സംഭവം.

അനന്തബർമൻ എന്ന യുവാവാണ് എട്ടു വർഷം പ്രണയിച്ച കാമുകി ലിപികയെ സ്വന്തമാക്കാൻ നിരാഹാരമിരുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ കാമുകി ഇയാളുമായി അകന്നു. ഫോണെടുക്കാനോ നേരിട്ടു സംസാരിക്കാനോ പെൺകുട്ടി തയാറായില്ല. ഇതോടയാണ് സമരം തുടങ്ങിയത്.

‘എന്റെ എട്ടു വർഷങ്ങൾ‍ തിരികെ തരൂ’ എന്ന് എഴുതിയ ബോർഡ് പിടിച്ച് അനന്തബർമൻ ലിപികയുടെ വീടിനു മുൻപിൽ നിരാഹാരമിരുന്നു. വൈകാതെ ഈ സമരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ അനന്തബർമനും സമരത്തിനും പിന്തുണയേറി. വിഷയം നാട്ടിൽ ചർച്ചയായി.

പൊലീസെത്തി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. നിരാഹാരം തുടർന്നതോടെ ആരോഗ്യനില മോശമാവുകയും അനന്തബർമനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ ഇവരുടെ വിവാഹം നടത്താൻ പെൺകുട്ടിയുടെ വീട്ടുകാര്‍ സമ്മതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com