ADVERTISEMENT

പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനുള്ള മത്സരമാണ് ഇന്ന് ഓരോ വിവാഹവും. നാണം കുണുങ്ങി നിന്ന വധൂവരന്മാരുടെ കാലം കഴിഞ്ഞു. തട്ടുപൊളിപ്പൻ ഡാൻസും പാട്ടുമൊക്കെയുള്ള ഒരു ആഘോഷമായി വിവാഹം മാറി. എങ്ങനെ വിവാഹം വ്യത്യസ്തം ആക്കാം എന്നതാണ് ഒരോ വധുവും വരനും അവരുടെ കൂട്ടുകാരുമൊക്കെ ചിന്തിക്കുന്നത്. 

തന്റെ മെഹന്ദി ചടങ്ങിൽ എൽഇഡി ഷൂസ് ധരിച്ചാണ് വിവാഹ ഫാഷൻ ലോകത്തെ ലാവ്ലിൻ എന്ന പെൺകുട്ടി ഞെട്ടിച്ചത്. അപ്രതീക്ഷിതമായ ഈ സ്റ്റൈൽ ആയിരുന്നു ലാവ്ലിന്റെ മെഹന്ദി ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. അതോടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

led-sneakers

ചിത്രങ്ങൾ വൈറലാകാന്‍ കാരണം എൽഇഡി ഷൂസ് ആണെങ്കിലും ലാവ്ലിന്റെ വസ്ത്രധാരണവും അഭിനന്ദനങ്ങൾ നേടി. സിൽവർ എബ്രോയട്രിയുടെ മനോഹാരിതയുള്ള നീല ലഹങ്ക. അനിത ഡോൻഗ്രിയാണ് ലഹങ്ക ഡിസൈൻ ചെയ്തത്. അബു ജാനി സന്ദീപ് കേസ്‌ല ഡിസൈൻ ചെയ്ത നീല കുർത്തയും വെള്ള പൈജാമയുമായിരുന്നു വരൻ മൻപ്രതീന്റെ വേഷം. 

മിന്നി കത്തുന്ന എല്‍ഇഡി ഷൂസുമണി‍ഞ്ഞ് വധു കൂട്ടുകാർക്കൊപ്പം ആടി പാടിയപ്പോൾ സോഷ്യൽലോകം അതും നെഞ്ചേറ്റിലേറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com