ഇത് ബാഹുബലി 3 ആണോ? ; സിനിമയെ വെല്ലും ഈ വിവാഹ വിഡിയോ

HIGHLIGHTS
  • ദൃശ്യങ്ങളും അവതരണശൈലിയും ബാഹുബലിയെ ഓർമിപ്പിക്കുന്നു.
  • പ്രൗഡഗംഭീരമായ വിവാഹവേദിയും സ്വീകരണവുമെല്ലാം ശ്രദ്ധേയമാണ്
suryavansha-the-eternal-love-story-wedding-highlights-video
SHARE

സിനിമകളെ വെല്ലുന്ന ദൃശ്യങ്ങളാൽ ശ്രദ്ധനേടി ഒരു വെഡ്ഡിങ് വിഡിയോ. രമ്യ– എബിൻ ദമ്പതികളുടെ വിവാഹവിഡിയോ ആണിത്. പൗരാണിക ഇന്ത്യയില്‍ നിലിനിന്ന സൂര്യവംശത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഇതിൽ സൂര്യനും താമരയും തമ്മിലുള്ള പ്രണയകഥയിലേക്ക് എബിനേയും രമ്യയേയും ചേർത്തു വച്ചാണ് ‘സൂര്യവംശ: ദ് എറ്റേർണൽ ലൗ സ്റ്റോറി’ എന്ന വിവാഹവിഡിയോ ഒരുക്കിയിരിക്കുന്നത്.

രാത്രിയുടെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന താമരയുടെ സൗന്ദര്യത്തെ സ്വതന്ത്ര്യനാക്കാനെത്തുന്ന സൂര്യൻ. ഓരോ രാത്രിയിലും അവൾ കാത്തിരിക്കും. രാത്രിയെ തോല്‍പ്പിച്ച് സൂര്യൻ അവളെ സ്വതന്ത്ര്യയാക്കും, അവരൊന്നിച്ചു ചേരും. ഈ വെഡ്ഡിങ് ഹൈലൈറ്റ് വിഡിയോയുടെ ദൃശ്യങ്ങളും അവതരണശൈലിയും ബാഹുബലിയെ ഓർമിപ്പിക്കുന്നു.

ബന്ധനത്തിലുള്ള നായികയെ രക്ഷിക്കാൻ കുതിരപ്പുറത്ത് വരുന്ന നായകൻ, വണങ്ങി നിൽക്കുന്ന പടയാളികൾ, നർത്തകര്‍ എന്നിങ്ങനെ സിനിമയ്ക്കു വേണ്ട കൂട്ടുകളെല്ലാം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ കാണാം.

പ്രൗഡഗംഭീരമായ വിവാഹവേദിയും സ്വീകരണവുമെല്ലാം ശ്രദ്ധേയമാണ്. മാരിറ്റസ് വെഡ്ഡിങ് പ്ലാനറാണ് വിഡിയോ പങ്കുവച്ചത്.