ADVERTISEMENT

നടിയും അവതാരകയുമായ ശിൽപ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വേദിയിൽ താരമായി ഭാവന. നൃത്തച്ചുവടുകളുമായി വേദിയിൽ ഭാവന തിളങ്ങുകയായിരുന്നു. ശിൽപയുടെ സഹോദരി ശ്വേത വിവാഹനിശ്ചയമാണ് താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായത്. 

സയനോര, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന നിസാം, വിജയ് യേശുദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്രിയതാരങ്ങളുടെ നൃത്ത വിഡിയോയാണ് പ്രശംസ പിടിച്ചു പറ്റുന്നത്. തകർപ്പൻ ഹിന്ദി ഗാനങ്ങൾക്കു ഭാവനയും ശിൽപയും നൃത്തം ചെയ്തതോടെ വേദിയില്‍ ആവേശം അലയടിച്ചു. പിന്നീട് മറ്റു താരങ്ങളും ഇവർക്കൊപ്പം ചേർന്നു.

ശ്വേതയും ഭാവിവരൻ രാഹുലും എല്ലാം ആസ്വദിച്ച് സദസ്സിൽ ഇരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com