ADVERTISEMENT

വെള്ളയും ചുവപ്പ് കോംബിനേഷനിലുള്ള ലെഹംഗയിൽ രാജകീയ പ്രൗഡിയോടെ ശ്രീലക്ഷ്മി ശ്രീകുമാർ.  ഉത്തരേന്ത്യൻ വധുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ശ്രീലക്ഷ്മി വിവാഹത്തിന് ഒരുങ്ങിയത്.

ഓഫ് വൈറ്റ് ബ്ലൗസിൽ ഗോൾഡൻ മോട്ടിഫുകളുടെ മനോഹാരിത. വെള്ള സ്കര്‍ട്ടിൽ മനോഹരവും ലളിതവുമായ ഗോൾഡൻ പാറ്റേണുകൾ. ചുവപ്പിന്റെ രാജകീയത നിറയുന്ന ദുപ്പട്ടയ്ക്ക് ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകള്‍ അഴകേറ്റുന്നു. ചെറിയ ചുവപ്പ് ബോർഡറുള്ള വെള്ള ഷീര്‍ ആണ് തലയിലൂടെ ഇട്ടിരിക്കുന്നത്.

ലെഹംഗയുടെ സ്റ്റൈലിങ്ങും ആഭരണങ്ങളിലെ ഹെവി ടച്ചുമാണ് ഉത്തരേന്ത്യൻ വിവാഹങ്ങളെ ഓർമിപ്പിക്കുന്നത്. കല്ലുകൾ പതിച്ച ചോക്കർ, നെറ്റിച്ചുട്ടി, ചുവപ്പും ഗോൾഡൻ നിറത്തിലുള്ള വളകൾ എന്നിവയായിരുന്നു ആഭരണങ്ങൾ. 

sreelakshmi-jijin

വരൻ ജിജിൻ ജഹാംഗീർ മെറൂൺ നിറത്തിലുള്ള കോട്ടും സ്യൂട്ടുമാണ് ധരിച്ചത്. ഗോൾഡൻ ഡിസൈനുകൾ കൂടി ചേര്‍ത്ത് ശ്രീലക്ഷ്മിയുടെ വിവാഹവസ്ത്രത്തിനോടു യോജിച്ചു നിൽക്കുന്ന രീതിയിലാണ് കോട്ട് ഒരുക്കിയത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലായിരുന്നു വിവാഹം. അഞ്ചു വർഷത്തെ പ്രണയത്തിനുശേഷമാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്.

English Summary : Sreelakshmi Sreekumar looks gorgeous in her wedding dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com