ADVERTISEMENT

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘോഷമാണ് വിവാഹം. ബന്ധുക്കളും‌ സുഹൃത്തുക്കളും ഒക്കെയായിയുള്ള ഒരു ഗംഭീര ആഘോഷം. വിവാഹത്തിനായി ആഭരണവും വസ്ത്രവും വാങ്ങുന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വളരെ സൂക്ഷ്മതയോടും സംതൃപ്തിയോടും ചെയ്യേണ്ട കാര്യങ്ങള്‍. 

എന്നാൽ വിവാഹവസ്ത്രത്തിന്റെ കാര്യത്തിൽ ചില തെറ്റുകൾ സംഭവിക്കാറുണ്ട്. തിരക്കിലും സമ്മര്‍ദത്തിലുമൊക്കെ സംഭവിച്ചു പോകുന്നതാണിവ. എന്നാൽ ഈ തെറ്റുകൾ വിവാഹദിവസം മോശമാകാൻ കാരാണമാകാം. വേദിയിൽ സന്തോഷത്തോടെ നിൽക്കേണ്ട ദിവസം ആത്മവിശ്വാസം നഷ്ടപ്പെട്ട്, വസ്ത്രത്തിൽ ശ്രദ്ധിച്ച് നിൽക്കേണ്ട് സാഹചര്യം ഉണ്ടാകും. പൊതുവായി സംഭവിക്കുന്ന ചില തെറ്റുകൾ ഇവയാണ്.

സമയം എടുക്കാൻ മടിക്കേണ്ടതില്ല – സ്ത്രീകള്‍ കൂടുതൽ സമയമെടുത്ത് വസ്ത്രങ്ങൾ വാങ്ങുന്നു എന്ന് പരാതി പറയുന്നുവരും കളിയാക്കുന്നവരും ഉണ്ട്. സമയമെടുത്ത്, ശ്രദ്ധയോടെ തന്നെയാണ് വസ്ത്രം വാങ്ങേണ്ടത്.  വിവാഹവസ്ത്രത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും സമയവും വേണം. നിങ്ങളുടെ ഇഷ്ടം നോക്കി, അനുയോജ്യമായത് തന്നെ എടുക്കാം. അതിന് സമയം ഒരു തടസ്സമാകരുത്.

മാസങ്ങൾക്ക് മുന്‍പ് എടുത്ത് വയ്ക്കൽ – വിവാഹവസ്ത്രം ആഴ്ചകൾക്കും മാസങ്ങൾക്കും മുൻപ് എടുത്തു വയ്ക്കുന്നവരുണ്ട്. അവസാനം തിരക്കാവും എന്ന ന്യായത്തിലാണിത്. എന്നാൽ ഈ സമയം കൊണ്ട് അളവുകളിൽ വ്യത്യാസം വരാം. അതിനാൽ വളരെ നേരത്തേ വിവാഹവസ്ത്രങ്ങൾ എടുത്തുവയ്ക്കരുത്.

wedding-mistakes-2

തലേദിവസമല്ല ട്രയൽ : ചിലർ വിവാഹത്തിനു തലേദിവസം ട്രയൽ നോക്കും. അപ്പോഴായിരിക്കും അളവിലെ വ്യത്യാസം തിരിച്ചറിയുക. പിന്നീട് ടെൻഷനടിച്ച് ശരിയാക്കാൻ ഒാടി നടക്കും. ലെഹംഗ പോലെയുള്ള വസ്ത്രങ്ങളാണെങ്കിൽ സമയം എടുത്തു വേണം ശരിയാക്കി എടുക്കാൻ. അതോടെ കാര്യങ്ങൾ അവതാളത്തിലാകും. മൂന്നോ, നാലു ദിവസം മുൻപ് വിവാഹവസ്ത്രം ധരിച്ച് നോക്കുക. മാറ്റങ്ങൾ വേണമോ എന്ന് പരിശോദിക്കുക.

ഭംഗിയിൽ മാത്രമല്ല കാര്യം : കംഫർട്ടിനും പ്രാധാന്യം കൊടുക്കുക. ധരിക്കുമ്പോഴുള്ള അസ്വസ്ഥതയും സമ്മര്‍ദവുമെല്ലാം ഭംഗിയുള്ള വസ്ത്രമായതു കൊണ്ട് കുഴപ്പമില്ല എന്നു ചിന്തിക്കരുത്. പല ചടങ്ങുകളും ഫോട്ടോ പോസിങ്ങും ഒക്കെ ചേർന്ന് സംഭവബഹുലമായിരിക്കും വിവാഹദിവസം. അതിനാൽ കംഫർട്ടിന് മുറുകെ പിടിച്ചോളൂ.

ബ്ലൗസിന് പ്രാധാന്യം വേണം : സാരി, ലെഹംഗ എന്നീ ബ്ലൗസിന് വളരെയധികം പ്രാധാന്യമുണ്ട്. അതായത് വേദിയിൽ നിൽക്കുമ്പോൾ ബ്ലൗസിന്റെ ഡിസൈനും സ്റ്റൈലും ആണ് ലുക്ക് നൽകുന്നത്. ഇതു മനസ്സിലാക്കി വേണം വിവാഹവസ്ത്രം തിരഞ്ഞെടുക്കാൻ.

English Summary : mistakes in dress that can ruin a wedding day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com