പ്രണയം നിറച്ച് റാമും ഗൗരിയും; ഹൃദയം കവർന്ന് സേവ് ദ് ഡേറ്റ് ചിത്രങ്ങൾ

ram-gauri-wedding-photo-shoot-viral
കടപ്പാട് : പിനാക്കിൾ ഇവന്റ് പ്ലാനർ
SHARE

വിവാഹ ഷൂട്ടിന് ഇന്ന് പരിധികളോ പരിമിതികളോ ഇല്ല. പ്രണയം ആവാഹിച്ച്, ആഘോഷമാക്കി, സിനിമാരംഗങ്ങളെ പോലും വെല്ലുന്ന രീതിയിലേക്ക് വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. കഥകളും പ്രണയവും പറയുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പുതുതലമുറയ്ക്ക് പ്രിയം. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.

save-the-date-2

റാം, ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ചിത്രങ്ങൾ കാണുന്നവരുടെ മനസ്സും നിറയും. അതിമനോഹരമായ ലൊക്കേഷനില്‍ ഹൃദ്യമായ ചിത്രങ്ങൾ. ഡിസംബർ 20ന് ആണ് ഇവരുടെ വിവാഹം‌.  കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഷൂട്ട് ഒരുക്കിയിരിക്കുന്നത്. പരസ്പരം പ്രണയം പറയുന്നു സുന്ദരമായ ചിത്രങ്ങള്‍.

save-the-date-4

പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. സോഷ്യൽ ലോകത്തിന്റെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി വൈറലായിരിക്കുകയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ.

save-the-date-3

English Summary : Ram, Gauri save the date photoshoot trending in social media

MORE IN WEDDING
SHOW MORE
FROM ONMANORAMA