‘കേരള പൊലീസിന്റെ ‘U’ സർട്ടിഫിക്കറ്റുള്ള ആദ്യ സേവ് ദ് ഡേറ്റ്’

Family-save-the-date-from-Kerala-wedding
SHARE

വിവാഹാഘോഷം മാത്രമല്ല വിവാദം കൂടിയാണ് ഇന്ന് സേവ് ദ് ഡേറ്റുകൾ. ഗ്ലാമറസ് ഷൂട്ടുകൾ കൊണ്ടും സേവ് ദ് ഡേറ്റുകൾ ശ്രദ്ധേയമായപ്പോൾ കുട്ടികൾക്കും കാണേണ്ടതാണ് എന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. ഇതു പിന്നീട് വിവാദമായി. എന്നാൽപ്പിന്നെ ‘U’ സർട്ടിഫിക്കറ്റോടു കൂടി ഒരു സേവ് ദ് ഡേറ്റ് വിഡിയോ പുറത്തിറക്കാം എന്നാണ് ചിലർ ചിന്തിച്ചത്. അങ്ങനെ ചിത്രീകരിച്ച ഒരു സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

സുഹൃത്തായ ശ്രീജിത്തിന് ക്ഷേത്രത്തിൽ തൊഴാൻ വരുന്ന ആതിരയെ ഇഷ്ടപ്പെമാകുന്നു, ഇക്രു കണ്ട സ്വപ്നമാണ്. അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. ‘അവളെ തന്നെ കല്യാണം കഴിക്കാൻ പറ്റണേ’ എന്ന ശ്രീജിത്തിന്റെ പ്രാർഥന വർഷങ്ങൾക്കുശേഷമുള്ള ഒരു ഡിസംബർ 11ന് ലാണ് എത്തി നിൽക്കുക. ഇതാണ് വിഡിയോയിലുള്ളത്. മനോഹരമായ മേക്കിങ്ങും കുട്ടികളുടെ നിഷ്കളങ്കതയുമൊക്കെ ചേരുമ്പോൾ ശ്രീജിത്ത്–ആതിര സേവ് ദ് ഡേറ്റ് ഹൃദയം കവരുന്നു.

കണ്ണടയ്ക്കാതെ, മുഖം ചുളിക്കാതെ കുടുംബസമേതം കാണാവുന്ന സേവ് ദ് ഡേറ്റ് എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുള്ളത്. കേരള പൊലീസിന്റെ ‘U’ സർട്ടിഫിക്കറ്റ് ഉണ്ടെന്നും തമാശയായി പറയുന്നു. എന്തായാലും നാട്ടിൻപുറവും ക്ഷേത്രവും ചായക്കടയും കൈനോട്ടക്കാരനും ചേർന്ന് ഒരു കുടുംബചിത്രം പോലെ മനോഹരമാണ് ഈ വിഡിയോ.

ലൈം ടീ വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

English Summary : A family entertaining save the date from kerala

MORE IN WEDDING
SHOW MORE
FROM ONMANORAMA