ADVERTISEMENT

പുകയുന്ന അഗ്നിപർവതത്തിനു മുമ്പിൽ വിവാഹതരായി ദമ്പതികൾ. ഫിലിപ്പീൻസിലെ താൽ അഗ്നിപർവതത്തിനു സമീപം ഞായറാഴ്ചയാണ് ചിനോ, കേറ്റ് വാഫ്ലോർ എന്നിവരുടെ വിവാഹം നടന്നത്.

താലിൽ നിന്ന് 15 കിലോമീറ്റർ ചുറ്റളവിലുള്ള സവന്ന ഫാം ടാഗാ ആയിരുന്നു ഇവരുടെ വിവാഹവേദി. എന്നാൽ ഞായറാഴ്ച 11 മണിയോടെ അഗ്നിപർവതത്തിൽ നിന്നും പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ പുകയും ചാരവും ഉയരാൻ തുടങ്ങി. പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ 15 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു. എന്നാൽ വിവാഹവേദി മാറ്റേണ്ട എന്ന തീരുമാനത്തിൽ ചിനോയും കേറ്റും എത്തുകയായിരുന്നു. 

wedding-2

ഇതോടെ അഗ്നിപർവതത്തിൽ നിന്ന് ഉയരുന്ന പുകയും ചാരവും ഇവരുടെ വിവാഹചിത്രങ്ങളിലും നിറഞ്ഞു. വെഡ്ഡിങ് ഫൊട്ടോഗ്രഫറായ റാൻഡോൾഫ് ഇവാനാണ് ചിത്രങ്ങൾ പകർത്തിയത്. ‘‘എല്ലാവർക്കും ഉള്ളിൽ ഭയം ഉണ്ടായിരുന്നു. വിവാഹത്തിനിടയിലും അഗ്നിപർവതവുമായി ബന്ധപ്പെട്ട വാർത്തകൾ തിരയുകയായിരുന്നു ‍ഞങ്ങൾ’’– ഫൊട്ടോഗ്രഫർ റാൻഡോൾഫ് ഇവാൻ രാജ്യാന്തര മാധ്യമമായ സിഎൻഎന്നിനോടു പറഞ്ഞു. മിന്നലും ഉയരുന്ന പുകയും ചേർന്നുണ്ടായ ഭീകരത നിറയുന്ന ഇവരുടെ വിവാഹചിത്രങ്ങൾ വൈറലായി. ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടേ എന്ന പ്രാർഥനകളുമാണ് പലരും ചിത്രങ്ങൾക്കു കമന്റ് ചെയ്യുന്നത്.

രാജ്യതലസ്ഥാനമായ മനിലയിൽനിന്ന് 60 കിലോമീറ്റർ ദൂരെ ലുസാൻ ദ്വീപിലാണു താൽ സ്ഥിതി ചെയ്യുന്നത്.

English Summary : Couple gets married in philippiness as volcano erupts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com