ADVERTISEMENT

മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ വിവാഹത്തിന് ആശിർവാദവുമായി എത്തിയ പൊലീസുകാർക്ക് സോഷ്യൽ ലോകത്തിന്റെ അഭിനന്ദന പ്രവാഹം. ലോക്ഡൗണിനെത്തുടർന്ന് ബന്ധുക്കൾക്കും വിവാഹത്തിന് എത്താനായില്ല. ഇതോടെ വധു അനാഥയായ അവസ്ഥ. എന്നാൽ അവളുടെ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ അത് ഹൃദയസ്പർശിയായ അനുഭവമായി.

നാഗ്പുർ പൊലീസ് ട്വിറ്ററിലൂടെയാണ് ഈ വിവാഹവാര്‍ത്ത പങ്കുവച്ചത്. ‘‘വധുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. യാത്ര ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ കുടുംബത്തിലെ ആർക്കും എത്താനുമായില്ല. ആ അസാന്നിധ്യം നാഗ്പുർ പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊലീസ് ഇൻസ്പെക്ടറും മറ്റൊരു സ്റ്റാഫും ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു.’’– ചിത്രത്തിനൊപ്പം പൊലീസ് കുറിച്ചു.

പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേർ ഈ ചിത്രം റീട്വീറ്റ് ചെയ്തു. മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും വളരെയധികം സന്തോഷം തോന്നുന്നെന്നുമാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.

ലോക്ഡൗണിൽ ഒറ്റപ്പെട്ട 78കാരന്റെ ജന്മദിനം അസാം പൊലീസ് വീട്ടിലെത്തി ആഘോഷിച്ചതും വധുവിന്റെ വീട്ടുകാരുടെ അസാന്നിധ്യത്തിൽ പൂണെ പൊലീസ് കന്യാദാനം നടത്തിയതും അഭിനന്ദനങ്ങൾ നേടിയിരുന്നു.

English Summary : Nagpur Police fill the absence of bride's family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com