ലോക്ഡൗണിലെ വിവാഹമേളം; ഇവരാണ് ആ താരങ്ങള്‍

television-stars-who-married-during-lockdown
SHARE

മലയാള ടെലിവിഷൻ രംഗത്തെ പ്രമുഖ താരങ്ങളുടെ വിവാഹങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ലോക്ഡൗൺ കാലം. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മാത്രമല്ല അപ്രതീക്ഷിതമായെത്തിയ പ്രണയവിവാഹങ്ങളും ഇക്കൂട്ടത്തിലൂണ്ടായിരുന്നു. ഇതിൽ പലതും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹിതരായ താരങ്ങള്‍ ഇവരാണ്.

സ്വാതി നിത്യാനന്ദ് – പ്രതീഷ് നെന്മാറ

swathy-nithyanand-wedding

ഭ്രമണം എന്ന സീരിയലിലെ ഹരിതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാതി. ഭ്രമണത്തിലെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറ ആണ് സ്വാതിയെ വിവാഹം ചെയ്തത്. മേയ് 29ന് ആയിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് സെറ്റിലെ സൗഹൃദം പ്രണയമായി വളരുകയും ഇത് വിവാഹത്തിൽ എത്തുകയുമായിരുന്നു. സ്വാതി തിരുവനന്തപുരം സ്വദേശിയാണ്.

അമല ഗിരീശൻ – പ്രഭു

amala-gireesan-wedding

ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അമല ഗിരീശന്റെ വിവാഹ വാർത്തയും മേയ് മാസത്തിലാണ് ആരാധകരെ തേടിയെത്തിയത്. തമിഴ്നാട് സ്വദേശിയും ക്യാമറാമാനുമായ പ്രഭുവിനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. ഏറെ നാളത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലെത്തിയത്.

ലത സംഗരാജു – സൂര്യ

latha-sangaraju-wedding

ജൂൺ 14ന് ഹൈദരബാദിലായിരുന്നു പ്രമുഖ സീരിയൽ താരം ലത സംഗരാജുവിന്റെ വിവാഹം. നീലക്കുയിൽ എന്ന സീരിയലിലെ റാണിയാണ് ലതയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. വരൻ സൂര്യ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്.

പാർവതി വിജയ് – അരുൺ

parvathy-vijai-wedding

കുടുംബവിളക്ക് സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പാര്‍വതിയുടെ വിവാഹം ജൂലൈയിൽ ആയിരുന്നു. കുടുംബവിളക്കിലെ ക്യാമറാമാനായ അരുൺ ആണ് പാർവതിയെ ജീവിതസഖിയാക്കിയത്. മൂന്നു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സീരിയൽ താരം മൃദുല വിജയ്‌യുടെ സഹോദരിയാണ് പാർവതി. 

പ്രദീപ് ചന്ദ്രൻ – അനുപമ

pradeep-chandran-wedding

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായും കറുത്ത മുത്ത്, കുഞ്ഞാലി മരയ്ക്കാർ എന്നീ സീരിയലുകളിലെ നായകനുമായി മിനിസ്ക്രീനിൽ തിളങ്ങിയ പ്രദീപ് ചന്ദ്രൻ ജൂലൈ 12ന് ആണ് വിവാഹിതനായത്. വധു അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്. കരുനാഗപ്പള്ളിയിലെ വധൂഗ‍ൃഹത്തിലായിരുന്നു ചടങ്ങുകൾ. 

മീര അനിൽ – വിഷ്ണു 

meera-anil-wedding

ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ടെലിവിഷന്‍ അവതാരക മീര അനിലിന്റെ വിവാഹം. മല്ലപ്പളി സ്വദേശി വിഷ്ണുവാണ് മീരയെ താലി ചാർത്തിയത്. ജൂൺ 5ന് നിശ്ചയിച്ച വിവാഹം കോവിഡ് പ്രതിസന്ധികളെത്തുടർന്ന് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു.

English Summary : Television stars who married during lockdown 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA