മാനം തൊടും ചിത്രങ്ങൾ ; വൈറലായി വിമാനത്തിലെ വെഡ്ഡിങ് ഷൂട്ട്

HIGHLIGHTS
  • ഡോക്ടർമാരായ അരവിന്ദ്– ആതിര എന്നിവരാണ് ഈ നവദമ്പതികൾ
wedding-shoot-in-aeroplane-goes-viral
SHARE

വിവാഹം സ്വർഗത്തിലാണ് നടക്കുന്നതെന്ന് പറയും. പക്ഷേ, വെഡ്ഡിങ് ഫോട്ടോഷൂട്ട് എവിടെ നടത്താം എന്നതാണ് ഇപ്പോഴത്തെ സംശയം. വ്യത്യസ്തമായ വെഡ്ഡിങ് ഷൂട്ടിനായി വിമാനത്തിലും നവദമ്പതികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വെഡ്ഡിങ് ഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഡോക്ടർമാരായ അരവിന്ദ്– ആതിര എന്നിവരാണ് ഈ നവദമ്പതികൾ.

pooram-wedding-1

അരവിന്ദ് കൊച്ചി സ്വദേശിയും ആതിര കണ്ണൂർ സ്വദേശിനിയുമാണ്. കണ്ണൂരിലെ വിവാഹചടങ്ങിനുശേഷം കൊച്ചിയിലേക്ക് നവദമ്പതികൾ യാത്ര ചെയ്യുന്ന കാര്യം മനസ്സിലാക്കി ഫെട്ടോഗ്രഫി ടീമായ പൂരം വെഡ്ഡിങ്സ് ആണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് പദ്ധതി തയാറാക്കിയത്. 

wedding-photoshoot

സ്റ്റാഫ് അംഗങ്ങളുടെയും സഹയാത്രക്കാരുടേയും സഹകരണം കൂടി ആയപ്പോൾ വിമാനത്തിനുള്ളിലെ ഫോട്ടോഷൂട്ട് ഗംഭീരമായി. വിദേശികളായ യാത്രക്കാരും സ്റ്റാഫ് അംഗങ്ങളും ഇവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു. വിമാനത്താവളത്തിലും മനോഹരമായ ചിത്രങ്ങൾ എടുത്തു. 

wedding-photoshoot-1

കോവിഡ് വ്യാപനത്തിന് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പൂരം വെഡ്ഡിങ്സിനു വേണ്ടി ബേസിൽ തോമസ് ആണ് ചിത്രങ്ങൾ പകർത്തിയത്. 

English Summary : Viral wedding photoshoot

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA