കുറുമാലി പുഴയിൽ ഒഴുകിയൊരു വെഡ്ഡിങ് ഷൂട്ട്; ചിത്രങ്ങൾ

HIGHLIGHTS
  • ഗ്രാമീണ പശ്ചാത്തലത്തിൽ വെസ്റ്റേൺ ശൈലിയിലുള്ള ചിത്രങ്ങള്‍ ഒരുക്കുയായിരുന്നു
wedding-photo-shoot-in-riverside
SHARE

എത്ര പണം വേണമെങ്കിലും ചെലവഴിക്കാം, വ്യത്യസ്തവും മനോഹരവുമായ ഒരു വെഡ്ഡിങ് ഷൂട്ട് ആയിരിക്കണം എന്നതായിരുന്നു കുറച്ചു നാൾ മുമ്പ് വരെ വധൂവരന്മാടുടെ ആവശ്യം. എന്നാൽ കോവിഡ് കാലത്ത് വമ്പൻ ഷൂട്ടുകളേക്കാള്‍ സുരക്ഷിതവും ലളിതവും ഷൂട്ടുകൾക്കായി പ്രിയം. അങ്ങനെയാണ് കുറുമാലി പുഴയുടെ തീരത്ത് കൊടകര സ്വദേശി ആന്റണി ഡൊമനിക്കിന്റെയും വയനാട് സ്വദേശിനി അമ്പിളി ജോസിന്റെയും വിവാഹ ഷൂട്ട് നടത്തിയത്. 

wedding-photoshoot-9

ഗ്രാമീണ പശ്ചാത്തലത്തിൽ വെസ്റ്റേൺ ശൈലിയിലുള്ള ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ ആകർഷിക്കും. സിംഗ്സ് ട്രിവർ ഹട്ട് എന്ന പ്രദേശത്തുള്ള കുറുമാലി പുഴയുടെ ഭാഗത്തായിരുന്നു ഫോട്ടോഷൂട്ട്. വിവാഹദിവസം ഷൂട്ടിന് വേണ്ടി ഒരുപാട് സമയം എടുക്കാനാവാത്തതിനാൽ വിവാഹശേഷം മറ്റൊരു ദിവസം വധൂവരന്മാർ വിവാഹവസ്ത്രത്തിൽ വീണ്ടും ഒരുങ്ങുകയായിരുന്നു.

wedding-photoshoot-4

അതിരാവിലെയായിരുന്നു ഷൂട്ട് നടത്തിയത്. വധൂവരന്മാര്‍ സഞ്ചരിച്ച വഞ്ചിയുടെ മുൻവശം പൂവ് വച്ച് അലങ്കരിച്ചതും ഒരു കുട പ്രോപ്പർട്ടിയായി ഉപയോഗിച്ചതുമൊഴിച്ചാൽ ഫോട്ടോഷൂട്ടിന് മറ്റൊന്നും വേണ്ടി വന്നില്ല. പ്രദേശത്തുള്ള ഹട്ടിൽ നിന്ന് ചിത്രങ്ങൾ പകർത്താന്‍ സാധിച്ചതിനാൽ കൂടുതൽ മനോഹരമായ ഫ്രെയിമുകൾ ലഭിക്കുകയും ചെയ്തു.

wedding-photoshoot-5

ബ്ലാക് പേപ്പർ വെഡ്ഡിങ് ഫൊട്ടോഗ്രഫിയുടെ ക്രിയേറ്റീവ് ഹെഡ് ജിജീഷ് കൃഷ്ണൻ ആണ് ചിത്രങ്ങൾ പകർത്തിയത്. ഷാന്റോ  ഡിസൈനിങ്ങും ചെയ്തു.   

wedding-photoshoot-7
wedding-photoshoot-11
wedding-photoshoot-12
wedding-photoshoot-10

English Summary :  Wedding photo shoot in riverside

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA