ട്രാൻസ്‌ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി; വരൻ സുനീഷ്; വിഡിയോ

HIGHLIGHTS
  • ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്
trans-women-harini-chandahana-got-married
SHARE

മോഡലും നടിയുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. സുനീഷ് ആണ് വരൻ. ജനുവരി 19ന് എറണാകുളം ബിടിഎച്ച് ഹാളിൽവെച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം. നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. 

ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം. ഹരിണിയുടെ മാതാപിതാക്കൾ എത്തിയിരുന്നില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലെ നിരവധിപ്പേര്‍ ചടങ്ങിൽ പങ്കെടുത്തു. 

കുമ്പളങ്ങി സ്വദേശിയാണ് ഹരിണി. 12–ാം വയസ്സിലാണ് തന്റെ സ്വത്വം തിരച്ചറിയുന്നത്. തുടർന്ന് 17–ാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ‘ദൈവത്തിന്റെ മണവാട്ടി’ എന്ന സിനിമയില്‍ ഹരിണി നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  

English Summary : Transgender Harini Chandana got married

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA