രാജകീയ പ്രൗഢിയോടെ വരുണ്‍ ധവാനും നതാഷ ദലാലും; ശ്രദ്ധേയമായി വിവാഹവസ്ത്രം

HIGHLIGHTS
  • മുംബൈയിലെ അലിബാഗിലായിരുന്നു ചടങ്ങുകൾ
varun-dhawan-natasha-dalal-looks-gorgeous-in-wedding-day-outfit
SHARE

ജനുവരി 24ന് ആയിരുന്നു ബോളിവുഡ് താരം വരുണ്‍ ധവാന്റെയും ഡിസൈർ നതാഷ ദലാലിന്റെയും വിവാഹം. രാജകീയ പ്രൗഢിയുള്ള  വസ്ത്രങ്ങളിലാണു വിവാഹദിനത്തിൽ ഇരുവരും തിളങ്ങിയത്. നടാഷ ദലാലിന്റെ അതിസുന്ദരമായ വസ്ത്രം ഫാഷൻ ലോകത്തിന്റെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടി.

അലങ്കാരങ്ങൾ കൊണ്ടു സമ്പന്നമായ ഓഫ് വൈറ്റ് ലൈഹങ്കയാണ് നതാഷ ധരിച്ചത്. മനോഹരമായ സ്റ്റോണുകളും എംബ്രോയ്ഡറികളുമാണ് ലെഹങ്കയെ ശ്രദ്ധേയമാക്കുന്നത്.  ‘V’ ആകൃതിയിലുള്ള കഴുത്തും ഷീർ സ്ലീവ്സും ബ്ലൗസിനെ ആകർഷകമാക്കുന്നു. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മൽഹോത്രയാണു ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. 

നെറ്റിച്ചുട്ടി, വളകൾ, നെക്‌ലേസ്, കമ്മൽ എന്നിങ്ങനെ ആക്സസറൈസ് ചെയ്ത ആഭരണങ്ങളെല്ലാം സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പിന്തുടരുന്നതായിരുന്നു. 

എംബ്രോയ്ഡറി നിറയുന്ന ബന്ദ്ഗാല ഷെർവാണി ആയിരുന്നു വരുണിന്റെ വേഷം. സിൽവർ ബോർഡറുള്ള ഇളം നീല വെൽവറ്റ് അങ്കിയും ഒപ്പം ധരിച്ചിരുന്നു. 

മുംബൈയിലെ അലിബാഗിലായിരുന്നു ചടങ്ങുകൾ. വരുണിന്റെ സ്കൂൾ കാലം തൊട്ടുളള സുഹൃത്താണ് നതാഷ. 

English Summary : Varun Dhawan and Natasha Dalal wore for their close-knit wedding

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA