വധുവിന് മേക്കപ്പിട്ട് വരൻ ; സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് വികാസിന്റെ വിവാഹ വിഡിയോ

HIGHLIGHTS
  • ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു ചടങ്ങുകൾ
  • നാലുവർഷത്തോളമായി വികാസ് മേക്കപ് ആർടിസ്റ്റ് ആണ്
celebrity-make-up-artist-vikas-wedding-video
SHARE

സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് വികാസ് വിവാഹിതനായി. ഷെറിൽ ആണ് വധു. ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു ചടങ്ങുകൾ. 

നാലുവർഷത്തോളമായി വികാസ് മേക്കപ് ആർടിസ്റ്റ് ആണ്. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകളാണ് വികാസിനെ ശ്രദ്ധേയനാക്കിയത്. വധു ഷെറിലിന്റെ കുടുംബം ഒമാനിൽ ബ്യൂട്ടി പാർലറുകൾ നടത്തുകയാണ്. 

makeup-artist-vikas-wedding-4

ഷെറിലിനെ മേക്കപ് ചെയ്തതും വികാസ് ആണ്. യുട്യൂബ് ചാനലിലൂടെ ഇതിന്റെ വിഡിയോ വികാസ് പങ്കുവച്ചു. സഹോദരിമാർക്കും സഹോദരിയുടെ മക്കൾക്കും വികാസ് മേക്കപ് ചെയ്തു. 

makeup-artist-vikas-wedding-2

ഇത് തന്റെ രണ്ടാമത്തെ ജീവിതമാണെന്നും ഗുരുവായൂരപ്പനു മുന്നിൽ അതിനു തുടക്കമിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വികാസ് പറഞ്ഞു. 

ദുർഗ കൃഷ്ണ, ജുവൽ മേരി, ഗോവിന്ദ് പത്മസൂര്യ, ദിവ്യ പിള്ള, ഷിയാസ് കരീം, ലക്ഷ്മി മേനോൻ, ഗോപിക ഗോപകുമാർ, പൂജ മോഹൻ എന്നീ താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. 

English Summary : Celebrity makeup artist vikas wedding video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA