ഷോർട്സ് മാത്രം ധരിച്ച് വരൻ, വിവാഹ ചിത്രം വൈറൽ; കാരണം ഇതാണ്

HIGHLIGHTS
  • പരമ്പരാഗത വിവാഹവസ്ത്രമാണു വധുവിന്റെ വേഷം
  • കിഴക്കൻ ജാവയിലെ ലെൻഗ്കോങ് സ്വദേശികളാണ്
groom-wears-only-a-pair-of-shorts-to-his-wedding
SHARE

വിവാഹദിനത്തിൽ സെപ്ഷൽ ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. മികച്ച വസ്ത്രം, ആഭരണങ്ങൾ, മേക്കപ്... അങ്ങനെ നീളും ആ പട്ടിക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹം ശ്രദ്ധ നേടുകയാണ്. ഷോർട്സ് മാത്രം ധരിച്ചു വിവാഹവേദിയിൽ ഇരിക്കുന്ന വരനാണു ചിത്രം വൈറലാകാന്‍ കാരണമായത്. 

പരമ്പരാഗത വിവാഹവസ്ത്രമാണു വധു ധരിച്ചിരിക്കുന്നത്. ആഭരണങ്ങളും മേക്കപ്പും വധുവിനെ സുന്ദരിയാക്കുന്നു. എന്നാൽ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോർട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മുറിവുകൾ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടിവച്ചിട്ടുമുണ്ട്. ഇങ്ങനെ അസാധാരണമായ ഇവരുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒപ്പം പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു. ഇതോടെ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിടുകയായിരുന്നു.

കിഴക്കൻ ജാവയിലെ ലെൻഗ്കോങ് സ്വദേശികളാണ് വധു എലിൻഡ ഡ്വി ക്രിഷ്ടിയാനിയും വരൻ സുപ്രാപ്ടോയും. ഏപ്രിൽ 2ന് ആയിരുന്നു ഇരവുടെ വിവാഹം. വിവാഹത്തിന് നാലു ദിവസം മുമ്പ് സുപ്രാപ്ടോ ഒരു അപകടത്തിൽ പെട്ടു. തുടർന്ന് തോളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ വിവാഹവസ്ത്രം ധരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു വരൻ. അതോടെ ‍ഷോർട്സ് മാത്രമിട്ട് വിവാഹത്തിന് എത്തിയതെന്നു ബന്ധുക്കളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary : Groom wears only a pair of shorts to his wedding

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA