യാമിയുടെ വിവാഹ സാരി അത്ര സിംപിളല്ല; പഴക്കം 33 വർഷം!

features-of-bollywood-actress-yami-gautam-wedding-saree
SHARE

വിവാഹദിനത്തിൽ ബോളിവുഡ് നടി യാമി ഗൗതം ധരിച്ചത് അമ്മയുടെ 33 വർഷം പഴക്കമുള്ള സാരി. പരമ്പരാഗത സ്റ്റൈലിലുള്ള മെറൂൺ സിൽക് സാരിയാണിത്. ജൂലൈ 4ന് ആയിരുന്നു യാമിയും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായത്.

വളരെ ലളിതവും രഹസ്യവുമായി നടത്തിയ വിവാഹം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഡിസൈനർ ലെഹങ്കയ്ക്കു പകരം ട്രഡീഷനല്‍ സാരി വിവാഹ വേഷമായി യാമി തിരഞ്ഞെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. എന്നാൽ ‍അമ്മയുടെ സാരിയാണ് ഇത് എന്ന റിപ്പോർട്ടുകൾ പിന്നീടാണു പുറത്തു വന്നത്. 

ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാൽ സമ്പന്നമായ ചുവപ്പ് പട്ടു സാരിയാണ് യാമി ധരിച്ചത്. ഫ്ലോറൽ ഡിസൈനുകളുള്ള ബ്ലൗസാണു പെയർ ചെയ്തത്. ഗോൾഡൻ ബോർഡറുള്ള ദുപ്പട്ടയും വധുവിന് മാറ്റു കൂട്ടി. ഈ ദുപ്പട്ട യാമിയുടെ മുത്തശ്ശി സമ്മാനിച്ചതാണ്. ഗോൾഡൻ ചോക്കർ, നീളൻ മാല, നെറ്റിച്ചുട്ടി, കമ്മൽ, വളയൻ മൂക്കുത്തി, വളകൾ എന്നിവയായിരുന്നു ആഭരണങ്ങൾ. ഇവയിൽ പലതും മുത്തശ്ശി സമ്മാനിച്ചതാണ്. സഹോദരി സുരിലി ഗൗതം ആണു ഹെയർ സ്റ്റൈൽ ചെയ്തത്. 

yami-gayam-1

ഹീറോ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരചിതയാണ് യാമി. ആദിത്യ സംവിധാനം ചെയ്ത ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിൽ യാമി അഭിനയിച്ചിട്ടുണ്ട്. ആ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 

English Summary : Yami Gautam wore her mother's 33-year-old sari as her wedding attire

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA