ADVERTISEMENT

വിവാഹം കൂടുതൽ വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കാലത്തെ വധൂവരന്മാര്‍. ഇതിനായി ഡാൻസും പാട്ടും മത്സരങ്ങളും ഫോട്ടോഷൂട്ടും ഉൾപ്പെടുത്തി പരമാവധി ആഘോഷമാക്കുന്നു. തന്റെ വിവാഹം ഭഗവാന്‍ ശ്രീരാമന്റെ സ്വയംവരം പോലെ ആഘോഷിച്ച ഒരു വരനാണ് ഇപ്പോള്‍ വാർത്തകളിൽ താരം. ബിഹാറിലെ സരണിലാണ് ഈ വിവാഹം നടന്നത്.

വരൻ ഒരു വില്ലൊടിച്ചാണ് സ്വയംവരത്തെ അനുസ്മരിപ്പിച്ചത്. വേദിയിൽ ഒരു വില്ല് അലങ്കരിച്ച് വച്ചിരുന്നു. വരൻ വേദിയിലെത്തി ശിവ ഭഗവാനെ പ്രാർഥിച്ചശേഷം ഇതെടുത്ത് മുകളിലേക്ക് ഉയർത്തുകയും ഒടിക്കുകയും ചെയ്യുന്നു. വിവാഹത്തിന് എത്തിയവർ കയ്യടിച്ചും ആർപ്പുവിളിച്ചും വരനെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനുശേഷമാണു വധു വേദിയിലേക്ക് വരുന്നതും വിവാഹം നടക്കുന്നതും. 

വില്ലൊടിക്കൽ മാത്രമല്ല മറ്റു ചടങ്ങുകളും സ്വയംവര മാതൃകയിലാണ് സംഘടിപ്പിച്ചതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം വലിയ ജനശ്രദ്ധ നേടി. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന വിമർശനം വിവാഹസംഘം നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com