സീരിയൽ താരം റാഫി വിവാഹിതനാകുന്നു; വധു മഹീന

HIGHLIGHTS
  • ജൂലൈ നാലിന് ആയിരുന്നു ചടങ്ങ്
  • റാഫിയുടെ ജന്മദിനവും ഇതേ ദിവസം
actor-rafi-and-maheena-engagement-photo
SHARE

സീരിയൽ താരം റാഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ജൂലൈ നാലിന് ആയിരുന്നു ചടങ്ങ്.

വിവാഹനിശ്ചയദിനത്തിലെ ഒരു ഫോട്ടോ മഹീന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. റാഫിയുടെ ജന്മദിനവും ഇതേ ദിവസമാണെന്നു ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളാണ് റാഫിയെ മിനിസ്ക്രീനിലേക്ക് എത്തിച്ചത്. ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഏതാനും വെബ് സീരിസുകളിലും അഭിനയിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.

English Summary : Serial actor Rafi engaged with Maheena

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA