ഹാൽദി ആഘോഷമാക്കി, മഞ്ഞയിൽ മനംകവർന്ന് മൃദുലയും യുവയും; ചിത്രങ്ങൾ

HIGHLIGHTS
  • ജൂലൈ 8ന് ആണ് വിവാഹം
actress-maridhula-vijai-and-yuvakrishna-haldi-celebration-photos
Image Credits : Mridhula Vijai / Instagram
SHARE

വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സീരിയിൽ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും. ജൂലൈ 8ന് ആണ് ഇവരുടെ വിവാഹം.

mridhula-yuva-haldi

മഞ്ഞ നിറത്തിലുള്ള സിൽക് ലെഹങ്കയും സീക്വിൻസ് വർക്കുകളാൽ സമ്പന്നമായ ജോർജെറ്റ് ഡിസൈനർ ദുപ്പട്ടയുമാണ് മൃദുലയുടെ വേഷം. താനൂസ് കൗച്ചർ ആണ് മൃദുലയ്ക്കായി ലെഹങ്ക ഒരുക്കിയത്. മഞ്ഞ കുർത്തയും വെള്ള പാന്റ്സുമാണ് യുവ ധരിച്ചിരിക്കുന്നത്. 

mridhula-yuva-haldi-1

ഒന്നിച്ചുള്ളപ്പോൾ ഞങ്ങൾ സുവർണ നിമിഷങ്ങൾ സൃഷ്ടിക്കുന്നു എന്നു ചിത്രങ്ങൾ പങ്കുവച്ച് മൃദുല കുറിച്ചു. 

തിരുവനന്തപുരത്തുവച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ല എന്ന വിഷമം മൃദുല മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.

2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. ജാതകം ചേർന്നതോടെ വീട്ടുകാർ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. 

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.

English Summary : Mridhula Vijai - Yuva Krishna Haldi Images out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA