നൃത്തം ചെയ്ത് വധു, കണ്ണു നിറഞ്ഞ് വരൻ; ഹൃദയം തൊടും വിഡിയോ

groom-starts-crying-after-seeing-his-brides-dance
SHARE

വിവാഹവേദിയിലെ വധുവിന്റെ  നൃത്തം കണ്ട് സന്തോഷത്താൽ കണ്ണു നിറയുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വെഡ് എബൗട്ട് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവച്ചത്.

സ്വാതി സിങ്ങും അമൃത് മോംഗയുമാണ് വിഡിയോയിലെ വധൂവരന്മാർ. ‘സർദാർ കാ ഗ്രാൻസൺ’ എന്ന സിനിമയിലെ ‘മേൻ തേരി ഹോ ഗയി’ പാട്ടിനായിരുന്നു വധു ചുവടു വച്ചത്. വധു നൃത്തം തുടരുന്നതിനിടെ വരന്റെ കണ്ണു നിറയാൻ തുടങ്ങി. തുടർന്ന് വധു വരനെ വേദിയിലേക്ക് കൊണ്ടു വരികയും കണ്ണു തുടയ്ക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

ഇവർക്ക് ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വിഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു എന്നും കമന്റുകളുണ്ട്. 

English Summary : Groom starts crying after seeing his bride's dance; Viral Video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA