സീരിയൽ താരങ്ങളായ ഷബാന ഷാജഹാനും ആര്യനും വിവാഹിതരായി

serial-actors-shabana-shajahan-and-aryan-got-married
Image credits : Instagram
SHARE

പ്രശസ്ത തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാന ഷാജഹാനും വിവാഹിതരായി. നവംബർ 11ന്, ഹൈന്ദവ ആചാരപ്രകരാമായിരുന്നു ചടങ്ങുകൾ. വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

ഗോൾഡൻ പട്ടു സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ഷഹാനയുടെ വേഷം. ട്രെഡീഷനൽ സ്റ്റൈൽ ആഭരണങ്ങൾ ചേർന്നതോടെ ഹിന്ദു ബ്രൈഡൽ ലുക്കിൽ താരം തിളങ്ങി. കസവു മുണ്ടും ഷർട്ടുമാണ് ആര്യൻ ധരിച്ചത്.

തമിഴ് സീരിയൽ താരങ്ങളായ നക്ഷത്ര, ദിയ മേനോൻ, വിഷ്ണു വിജയ്, സമീറ ഷെരീഫ് എന്നിവർ ഇവരുടെ വിവാഹത്തിന് എത്തിയിരുന്നു. ജീവിതത്തിന്റെ വലിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും പിന്തുണച്ചതിനും പ്രാർഥിച്ചതിനും നന്ദിയുണ്ടെന്നും വിവാഹത്തിന് തൊട്ടു മുമ്പ് പങ്കുവച്ച വിഡിയോയിലൂടെ ഷബാന ആരാധകരോട് പറഞ്ഞു. 

സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ഷബാന അവതരിപ്പിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യൻ അഭിനയിക്കുന്നത്.

English Summary : Television actors Shabana and Aryan got married

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA