നടി ആലിസ് ക്രിസ്റ്റി മന്ത്രകോടിക്കൊപ്പം ധരിച്ച ബ്ലൗസ് ശ്രദ്ധ നേടി. ഡാർക് ബ്രൈറ്റ് ഗ്രീൻ നിറത്തിലുള്ള സാരിയായിരുന്നു മന്ത്രകോടി. ഇതോടൊപ്പം കസ്റ്റമൈസ് ചെയ്ത ബ്ലൗസ് ആണ് ധരിച്ചത്.

ബ്ലൗസിന്റെ പുറകിലുള്ള മയിലിന്റെ രൂപമാണ് പ്രധാന ആകർഷണം. എംബ്രോയ്ഡറി ചെയ്ത മയിൽ രൂപത്തിനൊപ്പം യഥാർഥ പീലികൾ തുന്നിച്ചേർത്താണ് ഇത് ഒരുക്കിയത്. വധൂവരന്മാരുടെ പേരുകളും ബ്ലൗസിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.

വിവാഹത്തിന് ഇവാൻഷി ഡിസൈൻസ് ഒരുക്കിയ ഗൗൺ ആയിരുന്നു ആലിസിന്റെ വേഷം. ബീഡ്സ് വർക്കുകൾ ഗൗണിനെ അതിമനോഹരമാക്കി. ലോങ് വെയിലും ഒപ്പം പെയർ ചെയ്തിരുന്നു. റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു വരൻ സജിന്റെ വേഷം.നവംബർ 18ന് പത്തനംതിട്ട സെന്റ് മേരീസ് മലങ്കര കാത്തോലിക് പള്ളിയിൽ വച്ചായിരുന്നു വിവാഹം.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെയാണ് ആലിസ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് നിലവിൽ അഭിനയിക്കുന്നത്.

സേവ് ദ് ഡേറ്റും മെഹന്ദിയും ഉൾപ്പെടെ വിവാഹവിശേഷങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ ആലിസ് പങ്കുവച്ചിരുന്നു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രീം മേക്കേഴ്സ് പിക്ചർ ആണ് വെഡ്ഡിങ് ഫൊട്ടോഗ്രഫി ചെയ്തത്.