ട്രെഡീഷനൽ ചുവപ്പ് വേണ്ട, ട്രെന്റി പർപ്പിളിൽ വധുവായി അനുഷ്ക

anushka-ranjan-opted-purple-colour-lehenga-for-her-wedding
Image Credits : The Wedding Story / Instagram
SHARE

നവംബർ 21ന് ആയിരുന്നു ബോളിവുഡ് താരങ്ങളായ അനുഷ്ക രഞ്ജന്റെയും ആദിത്യ സീലിന്റെയും വിവാഹം. താര സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായിരുന്നു ചടങ്ങ്. വിവാഹവസ്ത്രത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ് ഉപേക്ഷിച്ച് പർപ്പിളാണ് അനുഷ്ക തിരഞ്ഞെടുത്തത്. വിവാഹവേഷത്തിലെ ഈ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

വ്യത്യസ്തവും പുതുമയുള്ളതുമായിരുന്നു അനുഷ്കയുടെ വിവാഹവസ്ത്രമെന്നാണ് ആരാധകരുടെ അഭിപ്രായം. ക്വാട്ടർ ലെങ്ത് ഷീർ സ്ലീവ്, ‘U’ നെക്‌ലൈൻ, ഹെവി എംബ്രോയ്ഡറി, സീക്വിൻഡ് ടാസിൽസ് എന്നിവയായിരുന്നു ചോളിയുടെ പ്രത്യേകത. സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയിൽ നിറഞ്ഞു. 

ഡയമണ്ട് ചോക്കർ, കമ്മൽ, മാംഗ്ടിക്ക, വെള്ളി വളകൾ എന്നിവയായിരുന്നു ആക്സസറീസ്. മെസ്സി ബൺ ഹെയർ സ്റ്റൈലും ബോൾഡ് മേക്കപ്പും അനുഷ്കയെ അതിസുന്ദരിയാക്കി. 

ക്രീം എംബ്രോയ്ഡറി കുർത്താ ദോത്തി സെറ്റും ബൻദ്ഗാല ജാക്കറ്റുമായിരുന്നു ആദിത്യ ധരിച്ചത്. ഒപ്പം അനുയോജ്യമായ തലപ്പാവും ദുപ്പട്ടയും പെയർ ചെയ്തു. 

ആലിയ ഭട്ട്, വാണി കപൂർ, രവീണ, ഭാഗ്യശ്രീ, ഭൂമി പട്നേക്കർ, ക്രിസ്റ്റൽ ഡിസൂസ എന്നിവരടങ്ങുന്ന താരനിര വിവാഹത്തിന് എത്തിയിരുന്നു.

English Summary : Anushka Ranjan's purple lehenga for wedding with Aditya Seal

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA