അപ്സര രത്നാകരൻ– ആൽബി ഫ്രാൻസിസ് വിവാഹചിത്രങ്ങൾ

apsara-ratnakaran-alby-francis-wedding-photos
SHARE

വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒരു വർഷം കാത്തിരുന്നാണ് നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്. ഇരു മതത്തിൽപ്പെട്ടവരായതിനാൽ ഇവരുടെ കുടുംബം ബന്ധം എതിർത്തിരുന്നു. തുടർന്ന് വീട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ. ഒടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം.

apsara-wedding-1

നവംബർ 29ന് ചോറ്റാനിക്കരയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും ടെവിലിഷൻ േമഖലയിൽ നിന്നുൾപ്പെടെയുള്ള സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സെറ്റ് സാരിയും ആറ്റുകാൽ ദേവിയുടെ ചിത്രമുള്ള കസ്റ്റമൈസ്ഡ് ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. ഗോൾഡൻ ജുബ്ബയും കസവ് മുണ്ടുമായിരുന്നു ആൽബി ധരിച്ചത്.

apsara-wedding-2

അപ്സര പ്രധാന വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഇക്കാലയളവിലെ സൗഹൃദമാണ് പ്രണയമായി വളർന്നത്. ഈ സീരിയലിലൂടെ അപ്സരയ്ക്ക് മികച്ച നടിക്കും ആൽബി മികച്ച സംവിധായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്.

apsara-wedding-4

‘‘ഇത്രയും വൈകിയാണോ അപ്സര കല്യാണം കഴിക്കുന്നത് എന്ന തരത്തിൽ ചില കമന്റുകൾ കണ്ടു. ഒട്ടും വൈകിയിട്ടില്ല. കുറച്ച് നേരത്തേ ആണെന്നതാണ് സത്യം. എനിക്കിപ്പോൾ 24 വയസ്സാണ്. എന്നെ കുറച്ച് പ്രായം കൂടിയ ആളായാണ് മിക്കവരും പരിഗണിക്കുന്നത്. ഞാൻ ചെയ്ത കഥാപാത്രങ്ങളാണ് അതിന് കാരണം. ‘സാന്ത്വന’ത്തിലും ഞാൻ അവതരിപ്പിക്കുന്നത് ചിപ്പിച്ചേച്ചിയുടെ കഥാപാത്രത്തെക്കാൾ പ്രായമേറിയയാളുടെ വേഷമാണ്. അതു വച്ചാകും ആളുകള്‍ എന്റെ പ്രായം കണക്കാക്കുന്നത്’’ – വനിത ഓൺലൈനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു. 

apsara-wedding-3

അപ്സര തിരുവനന്തപുരം നന്തിയോടു സ്വദേശിനിയാണ്. തൃശൂർ ആമ്പല്ലൂരാണ് ആൽബിയുടെ സ്വദേശം. 

apsara-wedding-5
MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA