ADVERTISEMENT

കത്രീന കൈഫ്, വിക്കി കൗശൽ വിവാഹത്തോടെ ഡെസ്റ്റിനേഷൻ വെഡിങ് വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വന്തം നാട്ടിൽനിന്നു ദൂരെയുള്ള നഗരത്തിലെ ഹോട്ടലിലോ റിസോർട്ടിലോ ആഡംബരമായി നടത്തുന്ന ഇത്തരം വിവാഹങ്ങൾക്കു പറ്റിയ ലൊക്കേഷനുകൾ കേരളത്തിൽ എമ്പാടുമുണ്ട്. പിന്നെന്തുകൊണ്ട് കേരളം ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ പ്രിയ ഇടമായി മാറുന്നില്ല?

 

രാജസ്ഥാനിലെ കൊട്ടാര റിസോർട്ടുകളും ഗോവയിലെ ബീച്ച് റിസോർട്ടുകളുമൊക്കെയാണ് ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ ഇഷ്ട ലൊക്കേഷനുകൾ. വിവാഹം മാത്രമല്ല, വിവാഹ വാർഷികാഘോഷവും നടത്താം. കുമാർമംഗലം ബിർലയുടെയും ഭാര്യയുടെയും വിവാഹ വാർഷികം അടുത്തിടെ ചണ്ഡിഗഡിലെ ആഡംബര ഹോട്ടലിൽ ആഘോഷിച്ചത് മൂന്നു ദിവസമാണ്.

 

ആഘോഷങ്ങൾ ഒറ്റ ദിവസം കൊണ്ടു തീരില്ല. മൂന്നു നാലു ദിവസം പാർട്ടി കാണും. ആഘോഷം തുടങ്ങുന്നതു തന്നെ രാത്രി 9 കഴിഞ്ഞിട്ടാണ്. പുലർച്ചെ വരെ നീളും. നമ്മുടെ എക്സൈസ് നിയമം അനുസരിച്ച് മദ്യം വിളമ്പൽ ഇപ്പോൾ 9 മണി വരെയേ പറ്റൂ. ഇതുവച്ച് ഡെസ്റ്റിനേഷൻ വെഡിങ് സംഘങ്ങളെ ആകർഷിക്കുക സാധ്യമല്ല.

 

കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ, ലീ മെറിഡിയൻ, ക്രൗൺ പ്ലാസ, കുമരകം ലേക് റിസോർട്ട്, സുരി, കോവളത്തെ റാവിസ് ഹോട്ടൽ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടന്നിരുന്നു.

 

Content Summary : Why People Never Choose Kerala As A Destination Wedding Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com