ADVERTISEMENT

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മയുടെ വരൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബിയാണ്. ഡിസംബർ 25ന് ആണ് ഇവരുടെ വിവാഹം.

 

ബ്ലാക് ആൻഡ് വൈറ്റ് ടോണിലാണ് വിഡിയോ തുടങ്ങുന്നത്. പ്രസിഡന്റിന്റെ കല്യാണത്തിന് ഞാനമുണ്ടെന്ന് നാട്ടുകാർ പറയുന്ന രംഗങ്ങൾ. പിന്നീട് രേഷ്മയും വർഗീസും തങ്ങളുടെ വിവാഹക്കാര്യം അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നതും സേവ് ദ് ഡേറ്റിലുണ്ട്. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽവച്ചാണ് വിവാഹസത്കാരം. 

 

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലയിലെ വനിതാ കരുത്തായ രേഷ്മ, ഇടതു യുവജന, വിദ്യാര്‍ഥി സമരവേദികളിലെ നിറസാന്നിധ്യമാണ്. തദ്ദേശതിരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ചതിന് ഒരു ദിവസം മുമ്പ് മാത്രമാണ് രേഷ്മയ്ക്ക് 21 വയസ്സ് പൂർത്തിയായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കി പിന്നാലെ സിപിഎം ഞെട്ടിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com