മിന്നൽ മുരളിയായി പ്രതിശ്രുത വരൻ, ഇതൊരു മിന്നൽ സേവ് ദ് ഡേറ്റ്

HIGHLIGHTS
  • മിന്നൽ സേവ് ദ് ഡേറ്റ് ഒരുക്കിയത് ആത്രെയ വെഡിങ് ടീം.
  • വധൂവരന്മാരുടെ ഡെഡിക്കേഷനെക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്.
Oru Minnal Save The Date
Photo Credit: athreyaphotography
SHARE

ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ അഡ്വഞ്ചർ ചിത്രം ‘മിന്നൽ മുരളി‘ ഡിസംബർ 24 ന് റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ‘ഒരു മിന്നൽ സേവ് ദേ ഡേറ്റ്’ വെർച്വൽ ലോകത്ത് പ്രത്യക്ഷപ്പെട്ടത്. ആത്രേയാ ഫൊട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലെ റീൽസിലൂടെയാണ് മിന്നൽ മുരളി തീമിലെ സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട് ചർച്ചയായത്. ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് മിന്നൽ സേവ് ദ് ഡേറ്റ് പുറത്തിറക്കിയത്. മിന്നൽ മുരളിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടൊരുക്കിയ സേവ് ദ് ഡേറ്റ് വിഡിയോ വിശേഷങ്ങളെക്കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോട് പങ്കവയ്ക്കുകയാണ് ഫൊട്ടോഗ്രാഫർ ജിബിൻ ജോയി.

ജനുവരി 23 ന് വിവാഹിതരാകാൻ പോകുന്ന അമൽ–അഞ്ജു ജോഡികൾക്കു വേണ്ടിയാണ് മിന്നൽ മുരളി തീമിൽ സേവ് ദ് ഡേറ്റൊരുക്കിയത്. ആദ്യം സേവ് ദ് ഡേറ്റിനായി സെറ്റ് ചെയ്തത് ഒരു നോർമൽ തീം ആയിരുന്നു. പക്ഷേ ആ തീമിൽ ഉപയോഗിക്കേണ്ട കോസ്റ്റ്യൂമിൽ പ്രതിശ്രുത വരന്റെ ഷർട്ടിന്റെ സൈസ് അൽപ്പം വലുതായിപ്പോയി. ഫോട്ടോയിലും അതത്ര നന്നായി വന്നില്ല. മറ്റൊരു കോസ്റ്റ്യൂം സെലക്റ്റ് ചെയ്യാൻ അവർ പോയപ്പോഴാണ്  ഡിസംബർ 24 ന് മിന്നൽ മുരളി എന്ന ചിത്രം ഇറങ്ങുമല്ലോയെന്നോർത്തത്. അപ്പോൾ മിന്നൽ മുരളി തീമിൽ സേവ് ദ് ഡേറ്റ് ചെയ്താലോ എന്നൊരു ആശയം തോന്നുകയും അതു വധുവിനോട് പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ ആദ്യം അഞ്ജു ഒട്ടും കൺവിൻസിങ് ആയില്ല.  തീമൊന്നും വേണ്ട നോർമൽ ഫോട്ടോസ് മതി എന്നായിരുന്നു അഞ്ജുവിന്റെ നിലപാട്. അവരുടെ ആദ്യത്തെ ഫോട്ടോഷൂട്ടാണ്. എൻഗേജ്മെന്റ് ഫോട്ടോഷൂട്ടിലും അഞ്ജുവിന് ഭയങ്കര നാണവും മടിയുമൊക്കെയായിരുന്നു. താൽപര്യമില്ലെന്നു പറയുന്ന ഒരാളെ നിർബന്ധിക്കാനാവില്ലോ. അങ്ങനെയാണെങ്കിൽ നോർമൽ ഫോട്ടോഷൂട്ട് മതിയെന്നു തീരുമാനിച്ചു. പക്ഷേ പിന്നീട് ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പേരിൽ അഞ്ജു തീരുമാനം മാറ്റിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ മിന്നൽ മുരളി തീമിൽ സേവ് ദ് ഡേറ്റ് പിറന്നത്.

minnal-save-the-date

ഒറ്റദിവസത്തെ കഷ്ടപ്പാടും അധ്വാനവുംകൊണ്ടാണ് മിന്നൽ മുരളി തീമിൽ സേവ് ദ് ഡേറ്റ് ഒരുക്കാനുള്ള കോസ്റ്റ്യൂംസ് തിരഞ്ഞെടുത്തത്. വധൂവരന്മാരുടെ ഡെഡിക്കേഷനെക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്. സേവ് ദ് ഡേറ്റിൽ ട്രെൻഡിങ്ങായ കാര്യങ്ങൾ തന്നെ വേണമെന്ന് ഒരുപാടാഗ്രഹിച്ചയാളായിരുന്നു വരൻ അമൽ. അമലിന്റെ ആഗ്രഹം പോലെ തന്നെ ലേറ്റസ്റ്റായ, ട്രെൻഡിങ്ങായ ഒരു തീമിൽത്തന്നെ സേവ് ദ് ഡേറ്റ് ഒരുക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.

മാക്സിലെ അസിസ്റ്റന്റ് മാനേജരാണ് വരൻ അമൽ. വധു സിവിൽ എൻജിനീയറാണ്. വിഡിയോ പകർത്തിയത് നിതിൻ റോയ് ആണ്. എഡിറ്റ് ചെയ്തത് ഗോകുൽ.

Content Summary :  Save The Date Based On Minnal Murali Theme

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA