ADVERTISEMENT

അച്ഛൻ അവസാനമായി തനിക്ക് എഴുതിയ കത്തിലെ വരികൾ വിവാഹവസ്ത്രത്തിൽ തുന്നിച്ചേർത്ത് മകൾ. പരേതനായ അച്ഛന്റെ സാന്നിധ്യം തന്റെ വിവാഹത്തിന് അനുഭവപ്പെടനാണ് രാജസ്ഥാൻ സ്വദേശിനിയായ സുവന്യ വ്യത്യസ്തമായ ഈ മാർഗം സ്വീകരിച്ചത്. ഡിസൈനർ സുനൈന ഖേറ ഒരുക്കിയ ചുവപ്പ് ലെഹംഗ ചോളിയായിരുന്നു സുവന്യയുടെ വിവാഹവസ്ത്രം. ഇതോടൊപ്പം ശിരോവസ്ത്രമായി ഉപയോഗിച്ച ഷീർ ദുപ്പട്ടയിലാണ് കത്തിലെ വരികൾ ചേർത്തത്.

 

സുവന്യയുടെ ജന്മദിനത്തിലാണ് അച്ഛൻ ഈ കത്ത് നൽകിയത്. അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കത്തിലെ വരികൾ. മകളുടെ വിവാഹം കാണണമെന്ന് ആ അച്ഛൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹം 2021 മേയില്‍ മരിച്ചു. 

 

ഒറ്റയ്ക്ക് ആണെന്ന് തോന്നിയപ്പോഴെല്ലാം അച്ഛൻ എഴുതിയ കത്താണ് സുവന്യയ്ക്ക് ആശ്വാസമായത്. വിവാഹത്തിലും അച്ഛൻ ഒപ്പം വേണമെന്ന് സുവന്യയ്ക്ക് തോന്നി. ഡിസൈനറോട് കത്തിന്റെ കാര്യം പറഞ്ഞു. തുടർന്ന് കത്തിലെ വരികൾ ദുപ്പട്ടയിൽ എംബ്രോയ്ഡറി ചെയ്യാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

 

English Summary : Bride Gets His Handwritten Letter Embroidered On Her Wedding Veil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com